ന്യൂനമര്‍ദം പടിഞ്ഞാറേക്ക്; ഇടുക്കിയിലും മലപ്പുറത്തും റെഡ് അലര്‍ട്ട് പിന്‍വലിച്ചു
തിരുവനന്തപുരം: (www.kvartha.com 06.10.2018) ലക്ഷദ്വീപിന്റെ തീരത്ത് അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് രണ്ട് ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഇടുക്കി, മലപ്പുറം ജില്ലകളിലെ റെഡ് അലര്‍ട്ടാണ് പിന്‍വലിച്ചത്. ന്യൂനമര്‍ദം പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങിയതിനെ തുടര്‍ന്നാണിത്.
തിരുവനന്തപുരം ജില്ലയില്‍ തിങ്കളാഴ്ച വരെ യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട, തൃശൂര്‍, വയനാട്, കൊല്ലം, കോഴിക്കോട് ജില്ലകളിലും ശനി, ഞായര്‍ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ്.
അറബിക്കടലിൽ വെള്ളിയാഴ്ച വൈകിട്ടുണ്ടായ ന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ശനി, ഞായര്‍ എന്നീ രണ്ടുദിവസങ്ങളില്‍
അതീവ ജാഗ്രത തുടരുതയാണ്. ദുരന്തനിവാരണ സേനയും സർക്കാരും റവന്യൂ, മത്സ്യബന്ധന, വൈദ്യുതി, ജലവിഭവ വകുപ്പുകളുടെ എല്ലാ ഓാഫീസുകളും കനത്തമഴ പെയ്യാനിടയുള്ള ജില്ലകളിൽ കളക്ടർമാരും എന്തും നേരിടാനുള്ള ഒരുക്കത്തിലാണ്.
എല്ലാ ഡാമുകളിലെയും ജലനിരപ്പ് സുരക്ഷിത നിലയിലാക്കാനും ഏത് നിമിഷവും തുറന്നുവിടാനുമുള്ള ഒരുക്കങ്ങൾ നടത്തി. വലിയ അണക്കെട്ടുകളായ ഇടുക്കിയും മുല്ലപ്പെരിയാറും അനുബന്ധ ഡാമായ ഇടമലയാറും നിരീക്ഷണത്തിലാണ്. ചുഴലിക്കാറ്റ് കേരളത്തിൽ അടിക്കില്ലെങ്കിലും അതിന്റെ ഫലമായി ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദവുമുണ്ട്. ഇത് തെക്കൻ ദിശയിലേക്ക് വന്നാൽ കേരളത്തിൽ കടുത്ത നാശമുണ്ടാകാം.
അറബിക്കടലിൽ ലക്ഷദ്വീപിനും കേരളതീരത്തിനുമിടയിൽ 500 കിലോമീറ്റർ പരിധിയിലാണ് ന്യൂനമർദ്ദം. ഇത് 36 മണിക്കൂറിനുളളിൽ വടക്കുപടിഞ്ഞാറേക്ക് അതിശക്തമായ കാറ്റിന്റെ അകമ്പടിയോടെ നീങ്ങും. നേരെ നീങ്ങിയാൽ തിങ്കളാഴ്ച ഒമാൻ തീരത്ത് വൻനാശമുണ്ടാക്കും. ഒമാനാണ് ന്യൂനമര്‍ദത്തിന് ലുബാൻ എന്ന് പേരിട്ടിട്ടത്. ഒമാൻ തീരത്തിന് 300 കിലോമീറ്റർ മുമ്പ് ഇത് കിഴക്കോട്ട് തിരിയാമെന്നും ആശങ്കയുണ്ട്. എങ്കിൽ പാകിസ്ഥാൻ തീരത്തോ, ഇന്ത്യയുടെ ഗുജറാത്തിലോ 100 കിലോമീറ്റർ വരെ വേഗതയിൽ പതിക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Red alert withdrawn in Kerala's Idukki, Malappuram districts, Thiruvananthapuram, News, Malappuram, Idukki, Flood, Rain, District Collector, Kerala.

Powered by Info News For You

Comments
Post a Comment