പ്രളയശേഷം പമ്പാനദിയില്‍ മണല്‍ക്കൂനകള്‍ രൂപപ്പെടുന്നു, കളമൊരുങ്ങുന്നത് അനധികൃത മണല്‍വാരലിന്
ഹരിപ്പാട്:(www.kvartha.com 13/10/2018) പ്രളയശേഷം പമ്പാനദിയില്‍ മണല്‍ക്കൂനകള്‍ രൂപപ്പെടുന്നു. ഇത് ജലഗതാഗതത്തിന് തടസ്സമാകുന്നതോടൊപ്പം അനധികൃതമണല്‍ വാരലിന് കളവുമൊരുക്കുന്നു. ബോട്ടുകള്‍ക്കും അതുപോലെ ഭാരംകയറ്റി പോകുന്ന വള്ളങ്ങളും മിക്കവാറും ഈ മണല്‍ കൂനകളില്‍ ഉറക്കുക പതിവാണ്. ഡാമുകളില്‍ നിന്നും ഒഴുകിയെത്തിയ മണലും, ഉരുള്‍പൊട്ടലിലൂടെയെത്തിയ മണലുമാണധികവും. ഇതോടൊപ്പം എക്കലും ചെളിയും കുന്നുകൂടിയിട്ടുണ്ട്.
നദിക്ക് മറുകരയില്‍ നടന്നെത്താവുന്നത്ര മണലാണ് കുന്നു കൂടിയിരിക്കുന്നത്. മണല്‍വാരല്‍മൂലം നദികളില്‍ ഒഴുക്ക് നഷ്ടപ്പെടുകയും, നദികള്‍നശിക്കുകയും ചെയ്യും അതിനാലാണ് മണലൂറ്റ് കേരളസര്‍ക്കാര്‍ നിയമംമൂലം നിരോധിച്ചത്.എന്നാല്‍ നിരോധനത്തോട് കൂടി ആറ്റുമണലിന്റെ അളവ് ക്രമാതീതമായി കുറഞ്ഞെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.അനധികൃതമണലൂറ്റിലൂടെയാണ് മണല്‍ ഗണ്യമായി കുറയാന്‍ കാരണം.എന്നാല്‍ കഴിഞ്ഞപ്രളയശേഷം മണലിന്റെ അളവ് ഗണ്യമായി കൂടി ഇതോടെ മണല്‍ മാഫിയ കൂടുതല്‍ കരുത്തോടെ രംഗത്തെത്തി.
മണല്‍വാരല്‍ ശക്തമായതോടെ ആറിന് കുറുകെയുള്ള പാലങ്ങളും അതുപോലെ പാര്‍ശ്വഭിത്തികളും നാശത്തിന്റെവക്കിലെത്തി. പോലീസ് റവന്യൂ ഉദ്ദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മണലൂറ്റ്തകൃതിയായി നടക്കുന്നത്. ഇക്കൂട്ടര്‍ക്ക് രാഷ്ട്രീയ പിന്‍ബലവുമുണ്ട്. കടല്‍മണ്ണിന് ഉപ്പുരസമുള്ളതുകൊണ്ട് നിര്‍മ്മാണമേഖലക്ക് ഗുണകരമാകില്ല. സിമിന്റ് ചേര്‍ത്തുള്ള കൂട്ടിന് ഉത്തമം മണല്‍ തന്നെയെന്ന് വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നു. ആയതിനാല്‍ ആറ്റുമണല്‍ ഉപയോഗിച്ചുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് കൂടുതലായി നടക്കുന്നത്. ഇതോടെ ആറ്റുമണലിന് ഡിമാന്റുമായി. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഡാമുകളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മണല്‍ നീക്കംചെയ്ത് നിര്‍മാണമേഖലക്ക് എത്തിക്കുന്നുണ്ടെങ്കിലും ആവശ്യക്കാര്‍ക്ക് സുലഭമായി ലഭിക്കുന്നില്ല.
ഇത്തരക്കാരെ സമീപിച്ചാണ് മണല്‍ മാഫിയ അരങ്ങുതകര്‍ക്കുന്നത്. ഇത് പമ്പാനദിക്ക് നാശം വരുത്തുമെന്ന് വിലയിരുത്തുന്നു. ചരിത്രമുറങ്ങുന്ന പമ്പാനദിയെ സംരക്ഷിക്കാന്‍ പല പദ്ധതികളും സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുന്നുണ്ടെങ്കിലും പലപദ്ധതികളും വെള്ളത്തിലാകുന്ന അവസ്ഥയിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പമ്പാനദീതട അതോറിറ്റി പമ്പയുടെ സംരക്ഷണത്തിനായി 300 കോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍ നിന്നും 20 കോടി രൂപയുടെ പദ്ധതികള്‍ മാത്രമേ നാളിതുവരെ നടന്നിട്ടുള്ളു.
വീയപുരം മുതല്‍ തോട്ടപള്ളി വരെയുള്ള കനാലുകളുടെ ആഴം കൂട്ടാനും വശങ്ങളില്‍ കരിങ്കല്‍ ഭിത്തികെട്ടി സംരക്ഷിക്കാനും 16 കോടി രൂപയുടെ പദ്ധതി ആയിട്ടുണ്ട്. അതുപോലെ പമ്പയുടെ ഉത്ഭവ സ്ഥലമായ പീരുമേടിലെ പുളിച്ചമല മുതല്‍ പതനസ്ഥലമായ വേമ്പനാട്ടുകായല്‍ വരെയുള്ള നദിയില്‍ കുന്നുകൂടിയിരിക്കുന്ന മണല്‍, ചരല്‍, ചെളി എന്നിവ നീക്കി നദിക്ക് ആഴംകൂട്ടുകയും നദിയുടെ ഇരുകരകളും കരങ്കില്‍ ഭിത്തികെട്ടി പുണ്യനദിയായ പമ്പയെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യം ശക്തമാകുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Pampa, Sand stones formed in Pampa river after flood

Powered by Info News For You

Comments
Post a Comment