കൃഷി സ്ഥലത്തു നിന്നും കര്‍ഷകന് കിട്ടിയത് ഒന്നരക്കോടി വിലമതിക്കുന്ന വജ്രം

ഭോപ്പാല്‍: (www.kasargodvartha.com 10.10.2018) കൃഷി സ്ഥലത്തു നിന്നും കര്‍ഷകന് കിട്ടിയത് ഒന്നരക്കോടിയുടെ വിലമതിക്കുന്ന വജ്രം. മധ്യപ്രദേശിലെ പന്ന ജില്ലയില്‍ കല്യാണ്‍പൂര്‍ പട്ടി ഗ്രാമത്തില്‍ പാട്ടത്തിനെടുത്ത സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിനിടെയാണ് മോട്ടിലാല്‍ പ്രജാപതിയ്ക്ക് ഒന്നരക്കോടതി വിലമതിക്കുന്ന വജ്രം ലഭിച്ചത്. 50-ാം വയസിലാണ് മോട്ടിലാലിനെ ഭാഗ്യം തേടിയെത്തിയിരിക്കുന്നത്.

സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതിനിടെ എന്തോ സാധനം കൈകളില്‍ തടഞ്ഞപ്പോള്‍ എടുത്തുപരിശോധിച്ചപ്പോഴാണ് വജ്രമാണെന്ന് വ്യക്തമായത്. പരമ്പരാഗതമായി സ്ഥലം പാട്ടത്തിനെടുത്ത് നോക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് മണ്ണില്‍ നിന്നും ഇത്ര വലിയ നിധി കിട്ടുന്നതെന്നാണ് മോട്ടിലാല്‍ പറയുന്നത്. മക്കളുടെ വിദ്യാഭ്യാസത്തിനും നല്ല വീടുണ്ടാക്കാനും, സഹോദരങ്ങളുടെ പെണ്‍മക്കളെ വിവാഹം ചെയ്തയയ്ക്കാനുമെല്ലാം ഈ തുക വിനിയോഗിക്കുമെന്നാണ് മോട്ടിലാല്‍ പറയുന്നത്.

42.59 കാരറ്റുള്ള വജ്രമാണ് മോട്ടിലാലിന് ലഭിച്ചിരിക്കുന്നത്. മധ്യപ്രദേശില്‍ നിന്നും കിട്ടുന്ന ഏറ്റവും വിലയേറിയ രണ്ടാമത്തെ വജ്രമാണിത്. 1961 ല്‍ 44.55 കാരറ്റുള്ള വജ്രം കച്വാ തോള ജില്ലയില്‍ നിന്നും റസൂല്‍ അഹ് മദിന് ലഭിച്ചിരുന്നതായി ഖനന വകുപ്പ് അറിയിച്ചു. മോട്ടിലാലിന് ലഭിച്ച വജ്രം ഇപ്പോള്‍ ജില്ലാ കളക്ടറുടെ വീട്ടിലാണ് സൂക്ഷിച്ചിരിക്കുന്നത്. നവംബറില്‍ ലേലത്തിന് വെച്ച ശേഷം 11 ശതമാനം നികുതി കിഴിച്ചുള്ള തുക മോട്ടിലാലിന് സര്‍ക്കാര്‍ കൈമാറും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Top-Headlines, 12.58-carat diamond found in agricultural field in MP's Panna
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?