പയ്യന്നൂരില്‍ സ്വര്‍ണാഭരണം മോഷ്ടിച്ച ബന്തടുക്ക സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു
പയ്യന്നൂര്‍: പ്രായമായ സ്ത്രീയെ ശുശ്രൂഷിക്കാനെത്തി സ്വര്‍ണാഭരണം മോഷ്ടിച്ച കാസര്‍കോട് സ്വദേശിനിയായ ഹോംനഴ്സിനെ പോലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട് ബന്തടുക്ക മലാംകുണ്ടിലെ രാധ ജാനകി (48)യെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പരിസരത്തെ പ്രിയയുടെ വീട്ടില്‍ നിന്നുമാണ് ആറര പവന്റെ മാലയും ഒന്നര പവന്‍ വീതമുള്ള രണ്ട് മാലകളും കവര്‍ച്ച ചെയ്തത്.
പ്രിയയുടെ അമ്മയെ ശുശ്രൂഷിക്കാന്‍ തളിപ്പറമ്ബിലെ സ്ഥാപനത്തില്‍ നിന്നാണ് രാധാ ജാനകിയെ ഹോം നഴ്സായി കൊണ്ടുവന്നത്. കഴിഞ്ഞ 12 നാണ് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണം നഷ്ടപ്പെട്ട വിവരം പ്രിയ അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം നടന്നതിനു പിന്നാലെ ഹോം നഴ്സ് ജോലി ഉപേക്ഷിച്ച് പോയിരുന്നു. ഹോം നഴ്സിനെ സംശയമുണ്ടെന്ന പരാതിയില്‍ഹോം നഴ്സ് സെന്ററുമായി ബന്ധപ്പെട്ട് വിലാസം കണ്ടെത്തിയാണ് രാധ ജാനകിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇതോടെ കവര്‍ച്ച ചെയ്തതായി തെളിയുകയായിരുന്നു.
കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ പയ്യന്നൂരിലെ മൂന്ന് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ രണ്ട് ലക്ഷത്തോളം രൂപയ്ക്ക് പണയം വെച്ചതായി പ്രതി പൊലിസിനോട് സമ്മതിച്ചു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Powered by Info News For You

Comments
Post a Comment