കോഴിക്കോട്ട് ആര്‍എസ്എസ് - സിപിഎം സംഘര്‍ഷം; ചിലയിടങ്ങളില്‍ സിപിഎം ഹര്‍ത്താല്‍

കോഴിക്കോട്: (www.kvartha.com 03.10.2018) കോഴിക്കോട്ട് ആര്‍എസ്എസ് - സിപിഎം സംഘര്‍ഷം തുടരുന്നു. കോഴിക്കോട് ജില്ലയിലെ പയ്യോളിയിലും വടകരയിലുമാണ് സംഘര്‍ഷം നിലനില്‍ക്കുന്നത്. പയ്യോളിയില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെ ആക്രമണമുണ്ടായി.

ആര്‍എസ്എസാണ് ആക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിക്കുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ചിലയിടങ്ങളില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കോഴിക്കോട്, തിക്കോടി പഞ്ചായത്തിലെ പുറക്കാട്, കിടഞ്ഞികുന്ന് പ്രദേശങ്ങളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

ഇതിന്റെ തുടര്‍ച്ചയായി വടകരയില്‍ യുവമോര്‍ച്ച നേതാവിന്റെ വീടിന് നേരെ ബോംബാക്രമണവും നടന്നു. വടകര മണ്ഡലം ജനറല്‍ സെക്രട്ടറി വി കെ നിധിന്റെ വീടിന് നേരെ ആക്രമണം നടത്തിയത് സിപിഎമ്മാണെന്ന് യുവമോര്‍ച്ചയും കുറ്റപ്പെടുത്തുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kozhikode, News, Harthal, CPM, RSS, Clash, Politics, RSS-CPM clash in Kozhikod 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?