നവകേരള നിര്‍മിതിക്കായുള്ള സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദാബിയിലെത്തി
അബുദാബി: (www.kvartha.com 17.10.2018) നവകേരള നിര്‍മിതിക്കായുള്ള സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദാബിയിലെത്തി. ബുധനാഴ്ച രാവിലെ ഏഴു മണിയോടെ ഇത്തിഹാദ് വിമാനത്തിലാണ് മുഖ്യമന്ത്രി അബുദാബിയില്‍ എത്തിയത്. വിമാനം ഇറങ്ങിയ മുഖ്യമന്ത്രിയെ നോര്‍ക്കാ റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എംഎ യൂസഫലി, നോര്‍ക്ക ഡയറക്ടര്‍ ഡോക്ടര്‍ ആസാദ് മൂപ്പന്‍ തുടങ്ങിയവര്‍ സ്വീകരിച്ചു.
അബുദാബി ദൂസിത് താനി ഹോട്ടലില്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, നോര്‍ക്ക ഡയറക്ടര്‍ ഒ വി മുസ്തഫ, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് രമേഷ് വി പണിക്കര്‍, അബുദാബിയിലെ ഇന്ത്യന്‍ എംബസി പ്രതിനിധികള്‍, കൈരളി ടിവി ഡയറക്ടര്‍ വി കെ അഷറഫ്, ലോക കേരള സഭാംഗം കെ.ബി മുരളി, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ.കെ ബീരാന്‍കുട്ടി എന്നിവര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു.
ബുധന്‍, വ്യാഴം എന്നീ രണ്ടു ദിവസങ്ങളില്‍ അബുദാബിയിലെ പൊതുപരിപാടികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംബന്ധിക്കും. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പ്രവാസി മലയാളികളുടെ സഹകരണം തേടുകയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ബുധനാഴ്ച വൈകിട്ട് ദൂസിത് താനി ഹോട്ടലില്‍ ഇന്ത്യന്‍ ബിസിനസ് പ്രൊഫഷണല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യവസായ പ്രമുഖരുമായി സംവദിക്കും.
വ്യാഴാഴ്ച വൈകിട്ട് എട്ടുമണിക്ക് അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. യു എ ഇ സഹിഷ്ണുത വകുപ്പ് മന്ത്രി ഷെയ്ഖ് നഹിയാന്‍ ബിന്‍ മുബാറക് അല്‍ നഹിയാന്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച ദുബൈയിലും ശനിയാഴ്ച ഷാര്‍ജയിലും ആണ് മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍.
19ന് ദുബൈയില്‍ എത്തുന്ന മുഖ്യമന്ത്രി ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ നാലുമണിവരെ ഐ.ബി.പി.സിയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിസിനസ് മീറ്റിംഗിലും തുടര്‍ന്ന് വൈകിട്ട് ഏഴുമണിക്ക് ദുബൈ അല്‍നാസര്‍ ലെഷര്‍ ലാന്‍ഡില്‍ ഒരുക്കുന്ന പൊതുപരിപാടിയിലും സംബന്ധിക്കും.
ഷാര്‍ജയില്‍, 20 ന് രാവിലെ 11മണി മുതല്‍ ഒരുമണിവരെ നടക്കുന്ന ബിസിനസ് മീറ്റിംഗിലും, വൈകീട്ട് 7.30 ന് ഷാര്‍ജ ഗോള്‍ഫ് & ഷൂട്ടിംഗ് ക്ലബ്ബില്‍ നടക്കുന്ന പൗരസ്വീകരണത്തിലും മുഖ്യമന്ത്രി സംബന്ധിക്കും.

Keywords: Pinarayi in UAE, Abu Dhabi, News, Sharjah, Dubai, Visit, Chief Minister, Pinarayi vijayan, Flood, Compensation, Gulf, , Video, World.
Powered by Info News For You

Comments
Post a Comment