ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിടിച്ച് കാട്ടാനക്ക് ഗുരുതരം; ബസിന്റെ മുന്‍ഭാഗം തകര്‍ന്നു
കുടക്: (www.kvartha.com 08.10.2018) ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിടിച്ച് കാട്ടാനക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ലക്ഷ്വറി ടൂറിസ്റ്റ് ബസാണ് കാട്ടാനയെ ഇടിച്ചത്. കുടകിലെ തിത്ത്മത്തി റോഡ് പാര്‍ശ്വത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടം.
ആനയുടെ മുതുകിലും ദേഹത്തും മുഴുവന്‍ പരിക്കുണ്ട്. എഴുന്നേല്‍ക്കാന്‍ പറ്റാത്ത പരുവത്തിലാണ് കാട്ടാന. കര്‍ണാടകവനം വന്യജീവി വകുപ്പിനെയും മൃഗസംരക്ഷണ, പൊലീസ് വിഭാഗങ്ങളെയും നാട്ടുകാര്‍ വിവരമറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു.

Keywords: Kerala, Karnataka, Injured, bus, Accident, Elephant, Bangalore, National, News, Elephant dies after being hit by tourist bus
Powered by Info News For You

Comments
Post a Comment