ശബരിമലയില്‍ ക്ഷേത്ര നട തുറക്കാനിരിക്കെ പ്രതിഷേധം കത്തുന്നു; നിലയ്ക്കലില്‍ നിലക്കാതെ സംഘര്‍ഷം; സമരക്കാരുടെ പന്തല്‍ പോലീസ് പൊളിച്ചുമാറ്റി; രാഹുല്‍ ഈശ്വറിനെയും മുത്തശ്ശിയെയും പോലീസ് തടഞ്ഞു

പത്തനംതിട്ട: (www.kvartha.com 17.10.2018) തുലാമാസ പൂജയ്ക്ക് ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കാനിരിക്കെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്ക് അറുതിയാവുന്നില്ല. സ്ത്രീകളെ കയറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാനായി വാഹനങ്ങളില്‍ തടയുന്ന നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ബുധനാഴ്ച രാവിലെ ശബരിമല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ നിലയ്ക്കലില്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചു. ഇവരെ പോലീസ് ലാത്തിവീശി ഓടിച്ചു. സമര സമിതിയുടെ പന്തല്‍ പോലീസ് പൊളിച്ചു നീക്കുകയും ചെയ്തു.

ശബരിമല ദര്‍ശനത്തിനായെത്തിയ രാഹുല്‍ ഈശ്വറിനെയും മുത്തശിയെയും പോലീസ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് വഴിവെച്ചു. പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടാനാകില്ലെന്നു പറഞ്ഞാണ് പോലീസ് ഇവരെ തടഞ്ഞത്. രാഹുല്‍ ഈശ്വറും മുത്തശ്ശി ദേവകി അന്തര്‍ജനവും ഒപ്പം നുറോളം വരുന്ന ഭക്തരുമാണ് വാഹനങ്ങളില്‍ പമ്ബയിലേക്ക് പോകാന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച്ച രാത്രി തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ നിലയ്ക്കലില്‍വെച്ച് പ്രതിഷേധക്കാര്‍ മര്‍ദ്ദിച്ചിരുന്നു.


പമ്പയിലും സന്നിധാനത്തും പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി പോലീസ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നില്ല. തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ വാഹനം നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്ത് ബസ് മാര്‍ഗം പമ്പയിലേക്ക് പോകണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Pathanamthitta, News, Sabarimala, Sabarimala Temple, Clash, Police, Rahul Easwar, Protest, Sabarimala Issue; Protest continues in Nilaikkal


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?