''ഞാന്‍ അനുഭവിക്കുന്ന വേദനയും നേരിടുന്ന ക്രൂരതയും അവഗണനയും പറഞ്ഞറിയിക്കാന്‍ പറ്റില്ല; എന്നെ മാത്രം ദ്രോഹിച്ച യൂണിവേഴ്‌സിറ്റി അധികാരികളുടെ മുഖങ്ങള്‍ മറക്കുന്നില്ല''; ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിയുടെ കുറിപ്പില്‍ കേന്ദ്രസര്‍വകലാശാല അധികാരികള്‍ക്കെതിരെ പേരെടുത്ത് വിമര്‍ശനം

പെരിയ: (www.kasargodvartha.com 09.10.2018) 'ഞാന്‍ അനുഭവിക്കുന്ന വേദനയും നേരിടുന്ന ക്രൂരതയും അവഗണനയും പറഞ്ഞറിയിക്കാന്‍ പറ്റില്ല; എന്നെ മാത്രം ദ്രോഹിച്ച യൂണിവേഴ്‌സിറ്റി അധികാരികളുടെ മുഖങ്ങള്‍ മറക്കുന്നില്ല'. കേന്ദ്രസര്‍വകലാശാലയില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി കെ അഖിലിന്റെ ആത്മഹത്യാ കുറിപ്പിലെ വരികളാണിത്. കേന്ദ്രസര്‍വകലാശാല അധികാരികള്‍ക്കെതിരെ പേരെടുത്ത് വിമര്‍ശിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. സ്വന്തം രക്തം കൊണ്ട് ചാര്‍ത്തിയ കയ്യൊപ്പും കുറിപ്പിലുണ്ട്.

ചൊവ്വാഴ്ച രാവിലെ യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ വെച്ചാണ് തൃശൂര്‍ സ്വദേശിയായ ഇന്റര്‍നാഷണല്‍ റിലേഷന്‍ഷിപ്പ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ അഖില്‍ കൈഞരമ്പ്് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. രാവിലെ ഗ്രൗണ്ടില്‍ കളിക്കാനെത്തിയ മറ്റു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് അവശനിലയിലായ അഖിലിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചത്.

യൂണിവേഴ്‌സിറ്റി വി സി ഗോപകുമാര്‍, രജസ്ട്രാര്‍ രാധാകൃഷ്ണന്‍ നായര്‍, പ്രൊ. വി സി കെ ജയപ്രസാദ്, ഡോ. മോഹന്‍ കുന്ദര്‍ എന്നിവരെയാണ് ആത്മഹത്യാകുറിപ്പില്‍ രൂക്ഷമായി വിമര്‍ശിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് അഖിലിനെ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറിന് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പുറത്താക്കിയത്. പിന്നീട് എംപിയും എംഎല്‍എയും വിസിയും മറ്റു നടത്തിയ യോഗത്തില്‍ അഖിലിനെ തിരിച്ചെടുക്കുന്ന കാര്യം പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനുശേഷവും വിദ്യാര്‍ത്ഥിക്കെതിരെ ക്രൂരമായ നടപടികള്‍ തുടര്‍ന്നതോടെയാണ് കടുംകൈക്ക് മുതിര്‍ന്നത്.

Kerala, Periya, kasaragod, Top-Headlines, news, suicide, suicide-attempt, Student, Central University, Student commit suicide attempt: CUK Officials alleged in suicide letter


Keywords: Kerala, Periya, kasaragod, Top-Headlines, news, suicide, suicide-attempt, Student, Central University, Student commit suicide attempt: CUK Officials alleged in suicide letter




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?