കേരള വൊളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്സ് ആലോചനാ യോഗം എം.രാജഗോപാലന്‍.എം.എല്‍.എ ഉദ്ഘാടനം ചെയ്തു


 കാഞ്ഞങ്ങാട് കേരള വൊളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്സിന്റെ പ്രാധാന്യം യുവജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലാതല ആലോചനാ യോഗം കാഞ്ഞങ്ങാട് എ.സി.കണ്ണന്‍ നായര്‍ പാര്‍ക്കില്‍ ചേര്‍ന്നു. എം.രാജഗോപാലന്‍.എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ അധ്യക്ഷനായി. കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മെഹമ്മൂദ് മുറിയനാവി, യൂത്ത് കമ്മീഷന്‍ അംഗം കെ.മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ.പ്രസീത പദ്ധതി വിശകലനം ചെയ്തു. ജില്ലാ കോര്‍ഡിനേറ്റര്‍ എ.വി.ശിവപ്രസാദ് സ്വാഗതവും, കാഞ്ഞങ്ങാട് നഗരസഭ കോര്‍ഡിനേറ്റര്‍ ശിവചന്ദ്രന്‍ കാര്‍ത്തിക നന്ദിയും പറഞ്ഞു.
പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചീമേനി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്താന്‍ യോഗം തീരുമാനിച്ചു. കേരള വൊളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്സ് പ്രചരണ പരിപാടിയുടെ ഭാഗമായുള്ള കലാപരിപാടി ജില്ലയിലെ ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവ.കോളേജ് എളേരിത്തട്ട്, നെഹ്റു കോളേജ് പടന്നക്കാട്, പെരിയ പോളിടെക്നിക്, മുന്നാട് പീപ്പിള്‍സ് കോളേജ് എന്നിവടങ്ങളില്‍ നടത്തും. കോളേജ് യൂണിയന്‍ ഭാരവാഹികള്‍, യൂത്ത് ക്ലബ്ബ് പ്രവര്‍ത്തകര്‍, യൂത്ത് കോര്‍ഡിനേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. കേരള വൊളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്സില്‍ പരമാവധി യുവാക്കളെ ഉള്‍പ്പെടുത്താനും ധാരണയായി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?