പിതാവിന്റെ സംസ്‌ക്കാര ചടങ്ങിനിടെ മുദ്രാവാക്യം മുഴക്കി മകന്റെ അന്ത്യാഞ്ജലി; വീഡിയോ വൈറല്‍
കായംകുളം: (www.kvartha.com 26.10.2018) പിതാവിന്റെ സംസ്‌ക്കാര ചടങ്ങിനിടെ മുദ്രാവാക്യം മുഴക്കി മകന്റെ അന്ത്യാഞ്ജലി. സെന്‍ട്രല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സ്ഥലം ഏറ്റെടുക്കുന്നതിനെ ചൊല്ലി നഗരസഭാ കൗണ്‍സില്‍ യോഗത്തിലുണ്ടായ സംഘര്‍ഷത്തിനിടെ കുഴഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിലിക്കെ മരിച്ച സി.പി.എം വാര്‍ഡ് മെമ്പറും കായംകുളം നഗരസഭാംഗവുമായ വി.എസ്.അജയ(52) ന്റെ സംസ്‌കാരച്ചടങ്ങിനിടയിലാണു മകന്‍ അഭിവാദ്യം കൊണ്ട് അഞ്ജലിയര്‍പ്പിച്ചത്.
'ഇല്ലായില്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ...' അച്ഛന്റെ ചിതയ്ക്കു തീ പകരുമ്പോള്‍ അഭിജിത്ത് ഉച്ചത്തില്‍ വിളിച്ച മുദ്രാവാക്യം ഓര്‍മകള്‍ ചൂടുപിടിപ്പിച്ചു. സംസ്‌കാരച്ചടങ്ങിനെത്തിയ ജനാവലി ആ ശബ്ദം ഏറ്റുവിളിച്ചു.
പനി ബാധിതനായിരുന്നെങ്കിലും കൗണ്‍സില്‍ യോഗത്തിനു പോയ അജയന്‍ കൗണ്‍സിലില്‍ അടിപിടിയുണ്ടായപ്പോള്‍ തര്‍ക്കം പരിഹരിക്കാന്‍ മുന്നില്‍ നിന്നിരുന്നു. തുടര്‍ന്ന്, പ്രകടനമായി സിപിഎം കൗണ്‍സിലര്‍മാര്‍ ഏരിയ കമ്മിറ്റി ഓഫിസിലേക്കു പോയപ്പോഴും അജയന്‍ മുന്നിലുണ്ടായിരുന്നു.
അതിനിടയിലാണു ദേഹാസ്വാസ്ഥ്യമുണ്ടായി തളര്‍ന്നത്. എരുവയിലെ വീട്ടില്‍ അജയന്റെ ചിതയ്ക്കു തീ പകരുന്നതിനിടയില്‍ അഭിജിത് മുദ്രാവാക്യം വിളിച്ചതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം നടന്നത്.
ഇല്ല ഇല്ല മരിക്കില്ല, പ്രിയ സഖാവ് മരിക്കില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ, ചോരച്ചോര ചെങ്കൊടി, താഴുകില്ല. താഴ്ത്തുകില്ല, ജീവനുള്ള നാള്‍വരെ എന്നിങ്ങനെയാണ് അഭിജിത്ത് മുദ്രാവാക്യം വിളിക്കുന്നത്. സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തവരും മുദ്രവാക്യങ്ങള്‍ ഏറ്റുവിളിക്കുന്നുണ്ട്. അജയന്റെ മൃതദേഹം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നഗരസഭയില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
ബുധനാഴ്ച ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതിനിടെയാണ് അജയന് പരിക്കേറ്റത്. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലര്‍ച്ചെ മരണം സംഭവിച്ചു. മസ്തിഷ്‌ക രോഗബാധിതനുമായിരുന്നു അജയന്‍. പരിക്കേറ്റ മറ്റ് എട്ട് കൗണ്‍സിലര്‍മാര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സുഷമയാണ് അജയന്റെ ഭാര്യ. അഭിജിത്തിനെ കൂടാതെ അഞ്ജലി എന്നൊരു മകളുമുണ്ട് അജയന്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kayamkulam councillor, who collapsed, dies, CPM, Leader, Dead, Video, Treatment, Hospital, Son, News, Kerala.

Powered by Info News For You

Comments
Post a Comment