കാഞ്ഞങ്ങാട് സ്‌കൂട്ടര്‍ ബസിനടിയില്‍പ്പെട്ട് അധ്യാപകന്‍ ദാരുണമായി മരിച്ചു
കാഞ്ഞങ്ങാട് (www.evisionnews.co): സ്‌കൂട്ടര്‍ സ്വകാര്യ ബസിനടിയില്‍പ്പെട്ട് അധ്യാപകന്‍ ദാരുണമായി മരിച്ചു. ചായ്യോത്ത് സ്വദേശിയും കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എസ്.എസ്.എക്ക് കീഴിലെ സ്പെഷ്യലിസ്റ്റ് അധ്യാപകനുമായ ടി. ദിനേഷ് കുമാറാ (45)ണ് മരിച്ചത്. ഓടയംചാല്‍ കുന്നുംവയലില്‍ രാവിലെ 7.20ഓടെയായിരുന്നു അപകടം. പാണത്തൂരില്‍ നിന്നും ഇരിട്ടിയിലേക്ക് പോകുകയായിരുന്ന എയ്ഞ്ചല്‍ ബസും ദിനേശ് കുമാര്‍ യാത്രചെയ്യുകയായിരുന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്.
ചുള്ളിക്കര സെന്റ് ജോസഫ് സ്പെഷ്യല്‍ സ്‌കൂളില്‍ നടന്നുവരുന്ന എസ്.സി.ഇ.ആര്‍.ടി ക്യാമ്പില്‍ ക്ലാസെടുത്തു വരികയായിരുന്നു ദിനേശ് കുമാര്‍. ഇന്നലെ ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് പോയിരുന്നു. ഇന്നലെ രാവിലെ ക്യാമ്പിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. സ്‌കൂട്ടര്‍ ചരലില്‍തട്ടി ബസിനടിയില്‍പ്പെടുകയായിരുന്നു. ദിനേശ് കുമാര്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ചായ്യോത്തെ റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഞ്ഞിരാമന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: സൗമ്യ. ചായ്യോത്ത് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ദേവനന്ദ് ഏക മകനാണ്. സഹോദരങ്ങള്‍: ടി. ബാബുരാജ് (പ്രധാനാധ്യാപകന്‍, ബളാല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ചന്ദ്രമോഹനന്‍ (ഗവ. ഹോമിയോ ആസ്പത്രി, നീലേശ്വരം), കല, കനക.
Powered by Info News For You

Comments
Post a Comment