ശീതള്‍ ശ്യാമിനെ ലോഡ്ജില്‍ നിന്ന് അപമാനിച്ച് ഇറക്കിവിട്ട സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം ഫലം കണ്ടു; ലോഡ്ജ് ഉടമ അറസ്റ്റില്‍
കോഴിക്കോട്: (www.kvartha.com 01/10/2018) ഭിന്നലിംഗ വിഭാഗമായാതിന്റെ പേരില്‍ ശീതള്‍ ശ്യാമിനെ ലോഡ്ജില്‍ നിന്ന് അപമാനിച്ച് ഇറക്കിവിട്ട സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം ഫലം കണ്ടു. പ്രതിഷേധത്തെ തുടര്‍ന്ന് ലോഡ്ജ് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ കോഴിക്കോട് വടകരയിലെ സ്വാകര്യ ലോഡ്ജിലാണ് സംഭവം.
പേരാമ്പ്ര മൊകേരി ഗവ. കോളജ് യൂണിയന്‍ ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. നിങ്ങളെ പോലുള്ളവര്‍ക്ക് റൂം നല്‍കാനാകില്ലെന്ന് പറഞ്ഞ് ലോഡ്ജ് ഉടമ അപമാനിച്ചുവെന്നാണ് ശീതള്‍ ശ്യാമിന്റെ പരാതി. സംഭവത്തെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തി പ്രതിഷേധിക്കുകയായിരുന്നു.

Powered by Info News For You

Comments
Post a Comment