ലോകപ്രശസ്ത ഐ ടി കമ്പനി കേരളത്തിലേക്ക്; ഫുജിട്‌സു ലിമിറ്റഡ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: (www.kvartha.com 11.10.2018) ലോകപ്രശസ്ത ഐ ടി കമ്പനി കേരളത്തിലേക്ക് ചുവടുറപ്പിക്കുന്നു. ആഗോള ഐടി കമ്പനിയായ ഫുജിട്‌സു ലിമിറ്റഡ് ആണ് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കാനൊരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി അധികൃതര്‍ ചര്‍ച്ച നടത്തി.

തിരുവനന്തപുരത്ത് വെച്ചാണ് കൂടിക്കാഴ്ച നടന്നത്. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന 500 കമ്പനികളില്‍ ഒന്നാണ് ടോക്യോ ആസ്ഥാനമായുളള ഫുജിട്‌സു ലിമിറ്റഡ്. കേരളത്തില്‍ വരാനുളള ഇവരുടെ സന്നദ്ധതയെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു.
Fujitsu may open center in Kerala, CM, Chief Minister, Kerala, News,

ഫുജിട്‌സു ആഗോള വൈസ് പ്രസിഡന്റും ഇന്ത്യന്‍ മേധാവിയുമായ ശ്രീകാന്ത് വാഴെ, ഇന്ത്യയിലെ ഉപമേധാവി മാനോജ് നായര്‍, നിസാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടോണി തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

നിസാന്റെ ഏറ്റവും പ്രധാനപ്പെട്ട സേവന ദാതാവ് കൂടിയാണ് ഫുജിട്‌സു. നിസാന്‍ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ് കേരളത്തില്‍ സ്ഥാപിക്കാനുള്ള ധാരണാപത്രത്തില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചിരുന്നു. ഇലക്ട്രിക്, ഓട്ടോമേറ്റഡ് വാഹനങ്ങള്‍ക്കുള്ള ഗവേഷണവും സാങ്കേതികവികസനവുമാണ് നിസാന്‍ ഡിജിറ്റല്‍ ഹബ്ബില്‍ നടക്കുക. നിസാന്‍, റെനോള്‍ട്ട്, മിറ്റ്‌സുബിഷി തുടങ്ങിയ വാഹനനിര്‍മ്മാതാക്കള്‍ക്കു വേണ്ടിയാണ് ഫ്രാങ്കോ ജപ്പാന്‍ സഹകരണസംഘമായ നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് സ്ഥാപിക്കുന്നത്.

Related News:
ഇനി നിസ്സാനും റെനോള്‍ട്ടും മിറ്റ്‌സുബിഷിയും കേരളത്തില്‍ നിന്ന്; ആഗോള വാഹനനിര്‍മാതാക്കളായ നിസാന്‍ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ് കേരളത്തില്‍ സ്ഥാപിക്കാനുള്ള ധാരണാപത്രത്തില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Fujitsu may open center in Kerala, CM, Chief Minister, Kerala, News


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?