പാതയോരത്തെ മുഴുവന്‍ അനധികൃത ഫ്‌ലക്‌സുകളും ബോര്‍ഡുകളും നീക്കണം; സര്‍ക്കാരിനും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം
കൊച്ചി : ഫ്‌ലക്‌സ് കേസില്‍ സര്‍ക്കാരിനും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. ഈ മാസം 30 നകം പാതയോരത്തെ മുഴുവന്‍ അനധികത ബോര്‍ഡുകളും നീക്കണം. ഉത്തരവ് നടപ്പാക്കിയില്ലങ്കില്‍ ചെലവും നഷ്ടവും ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും .
ബോര്‍ഡുകള്‍ നീക്കിയെന്ന് ജില്ലാകലക്ടറും ജില്ലാ പൊലീസ് മേധാവിയും ഉറപ്പാക്കണം .തദ്ദേശ ഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേശീയ പാത ആക്ട് പ്രകാരം ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു .
കോടതിയുടെ മുന്‍ നിര്‍ദ്ദേശം അവഗണിച്ച കൊല്ലം കോര്‍പറേഷന്‍ സെക്രട്ടറി അടുത്ത മാസം 12 ന് കോടതിയില്‍ നേരിട്ടു ഹാജരാവാനും ജസ്റ്റീസ് ദേവന്‍ രാമ ചന്ദ്രന്‍ ഉത്തരവിട്ടു . കോടതിയുടെ 4 ഉത്തരവുകള്‍ വേണ്ട വിധം കണക്കിലെടുക്കാതിരുന്നതിന് സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു .
ഫ്‌ലക്‌സുകള്‍ നീക്കാന്‍ പൗരന്‍ മാര്‍ക്ക് സര്‍ക്കാര്‍ നിയോഗിച്ച നോഡല്‍ ഓഫീസര്‍മാരെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
Powered by Info News For You

Comments
Post a Comment