സൈക്കിള്‍ യാത്രക്കാരനില്‍ നിന്നും ഹൈവേ പോലീസ് പിഴയീടാക്കിയ സംഭവം; ജില്ലാ പോലീസ് ചീഫ് അന്വേഷണത്തിന് ഉത്തരവിട്ടു; നാര്‍കോട്ടിക്ക് സെല്‍ ഡിവൈഎസ്പി നന്ദനന്‍ പിള്ളയ്ക്ക് അന്വേഷണ ചുമതല

കാസര്‍കോട്: (www.kasargodvartha.com 03.10.2018) സൈക്കിള്‍ യാത്രക്കാരന് 500 രൂപ പിഴയിട്ട കാസര്‍കോട്ടെ ഹൈവേ പോലീസ് നടപടിയില്‍ ജില്ലാ പോലീസ് ചീഫ് അന്വേഷണത്തിന് ഉത്തരവിട്ടു. കാസര്‍കോട് നര്‍കോട്ടിക്ക് സെല്‍ ഡിവൈഎസ്പി നന്ദനന്‍ പിള്ളയ്ക്ക് അന്വേഷണച്ചുമതല നല്‍കിയതായി ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

യു പി സ്വദേശിയും ഉപ്പള കുക്കാറില്‍ താമസക്കാരനുമായ അബ്ദുല്ല ഷെയ്ഖിന്റെ മകന്‍ കാസിമിനെ (26) യാണ് സൈക്കിളില്‍ പോകുമ്പോള്‍ പോലീസ് പിടികൂടി ഫൈന്‍ അടപ്പിച്ചു വിട്ടത്. ബുധനാഴ്ച രാവിലെ 9.30 മണിക്ക് മംഗല്‍പാടി സ്‌കൂളിനടുത്തു വെച്ച് സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന തന്നെ ഹൈവേ പോലീസ് തടഞ്ഞു നിര്‍ത്തി പിഴയീടാക്കിയതെന്നാണ് യുവാവ് വെളിപ്പെടുത്തിയത്.
Highway Police, Cycle Rider, Kasaragod, News, Top-Headlines, Investigation, Fine for cycle rider; Police chief ordered for inquiry

പിഴയീടാക്കിയ ശേഷം സൈക്കിളിന്റെ രണ്ടു ടയറുകളും പോലീസ് കുത്തിക്കീറി നശിപ്പിക്കുകയും ചെയ്തത് ക്രൂരതയാണെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. കൈകാണിച്ചപ്പോള്‍ നിര്‍ത്തിയ തന്നോട് പോലീസുകാര്‍ കയര്‍ത്തു സംസാരിക്കുകയും രണ്ടായിരം രൂപ ഫൈന്‍ അടക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തതായി യുവാവ് പറഞ്ഞിരുന്നു. ഇതില്‍ പേടിച്ചു പോയ താന്‍ പോലീസുകാരുടെ കൈയ്യും കാലും പിടിച്ചു കരയുകയും ഇതോടെ ഫൈന്‍ അഞ്ഞൂറ് രൂപയാക്കി ചുരുക്കുകയുമായിരുന്നുവെന്നും അതിനുള്ള റസീപ്റ്റ് നല്‍കിയതായും അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തിയിരുന്നു.

പോലീസ് പിഴയടക്കുമ്പോള്‍ നല്‍കിയ റസീപ്റ്റില്‍ രേഖപ്പെടുത്തിയത് കെ എല്‍ 14 ക്യു 7874 എന്ന ഒരു സ്‌കൂട്ടറിന്റെ നമ്പറായിരുന്നു. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റ് പരിശോധിച്ചപ്പോള്‍ ഇത് സുചിത്ര എന്ന സ്ത്രീയുടെ പേരിലുള്ള സ്‌കൂട്ടറാണെന്ന് ബോധ്യപ്പെട്ടു. ഒരു ദിവസം 400 രൂപയാണ് തേപ്പ് തൊഴിലാളിയായ യുവാവിന് ലഭിക്കുന്നത്. ഇതിനിടയിലാണ് സൈക്കിളില്‍ സഞ്ചരിച്ചതിന് ഇടിത്തീയായി പോലീസിന്റെ പിഴയും കിട്ടിയത്.

രണ്ട് ടയറും കുത്തിക്കീറിയ സൈക്കിള്‍ നന്നാക്കാനും യുവാവിന് വേറെ തുക ചെലവാക്കേണ്ട അവസ്ഥയായിരുന്നു. അമിത വേഗതയില്‍ സഞ്ചരിച്ചുവെന്ന കുറ്റമാണ് പോലീസ് നല്‍കിയ റസീപ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്. ഹൈവേയിലൂടെ കള്ളും, കഞ്ചാവും, മണലുമൊക്കെ നിര്‍ഭയം കടത്തികൊണ്ടുപോകുന്നവരെ പിടിക്കാതിരിക്കുമ്പോഴാണ് സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന ഒരു അന്യസംസ്ഥാന തൊഴിലാളിയെ പെറ്റി കേസിന്റെ ക്വാട്ട തികയ്ക്കുന്നതിനായി കുറ്റവാളിയെ പോലെ പിടികൂടി ക്രൂരത കാട്ടിയത്. പോലീസിന്റെ ഈ കാടന്‍ പ്രവര്‍ത്തിക്കെതിരെ നാട്ടുകാരില്‍ പ്രതിഷേധം ശക്തമായിരുന്നു.

ബന്തിയോട് മുതല്‍ ഉപ്പള വരെയുള്ള സ്ഥലങ്ങളില്‍ ലക്ഷങ്ങള്‍ ചൂതാട്ടം നടത്തുന്ന സ്ഥലത്തൊന്നും പോലീസ് എത്തിനോക്കുന്നില്ല. ഇതിനിടയിലാണ് കുടുംബം പോറ്റാന്‍ എല്ലുമുറിയെ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളിയെ ആരും ചോദിക്കാന്‍ വരില്ലെന്ന ധൈര്യത്തില്‍ സൈക്കിള്‍ പിടികൂടി കേട്ടുകേള്‍വി പോലുമില്ലാത്ത രീതിയില്‍ ഫൈനിട്ടത്. സൈക്കിളിന് നിലവില്‍ ഫൈന്‍ ഈടാക്കാന്‍ വകുപ്പില്ലെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചിരുന്നു.

കാസര്‍കോട് വാര്‍ത്ത പുറത്ത് വിട്ട റിപ്പോര്‍ട്ട് തലസ്ഥനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും ആഭ്യന്തര വകുപ്പിലെ ഉന്നതരെയും ഒരു പോലെ ഞെട്ടിച്ചിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും തലസ്ഥാനത്ത് നിന്നും കാസര്‍കോട് പോലീസിനോട് ആവശ്യപ്പെട്ടതായാണ് വിവരം.

Related News:
സൈക്കിള്‍ ചവിട്ടാന്‍ ലൈസന്‍സ് വേണോ? സൈക്കിള്‍ യാത്രക്കാരന് 500 രൂപ പിഴയിട്ട് കാസര്‍കോട്ടെ ഹൈവേ പോലീസ്! രേഖയില്‍ ചേര്‍ത്തത് ഏതോ സ്‌കൂട്ടര്‍ നമ്പര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Highway Police, Cycle Rider, Kasaragod, News, Top-Headlines, Investigation, Fine for cycle rider; Police chief ordered for inquiry 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?