അടിച്ചയാള്‍ക്കു വേണ്ടി ജാമ്യം നിന്നതിന്റെ പേരില്‍ ജ്യേഷ്ഠനെ അനുജന്‍ വെട്ടി; പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com 01.10.2018) അടിച്ചയാള്‍ക്കു വേണ്ടി ജാമ്യം നിന്നതിന്റെ പേരില്‍ ജ്യേഷ്ഠനെ അനുജന്‍ വെട്ടിപ്പരിക്കേല്‍പിച്ചു. സംഭവത്തില്‍ പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കല്ലൂരാവി പട്ടാക്കാലിലെ നാരായണന്റെ മകന്‍ വൈഷ്ണവിനെ (20)യാണ് അനുജന്‍ വൈശാഖ് വെട്ടിപ്പരിക്കേല്‍പിച്ചത്.
Kasaragod, Kerala, news, Top-Headlines, Crime, Stabbed, Youth, Brothers, Youth stabbed by brother; Police case registered

ഞായറാഴ്ച വൈകിട്ടാണ് സംഭവം. വൈശാഖിനെ അടിച്ചുപരിക്കേല്‍പിച്ച കേസിലെ പ്രതിക്ക് വൈഷ്ണവ് ജാമ്യം നിന്നതിന്റെ പേരിലാണ് ഇവര്‍ തമ്മില്‍ വാക്കേറ്റവും പിന്നീട് കത്തിക്കുത്തുമുണ്ടായത്. വയറിന് വെട്ടാനുള്ള ശ്രമത്തിനിടെ ഒഴിഞ്ഞുമാറിയത് കൊണ്ട് നിസാരമായി മുറിവേല്‍ക്കുകയായിരുന്നു. പരിക്കേറ്റ വൈഷ്ണവ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഇരുവരും വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Crime, Stabbed, Youth, Brothers, Youth stabbed by brother; Police case registered

  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?