യുവതികളെ മനസിലാക്കി ഇടപെടാതിരുന്നതിന് പൊലീസിന് വിമര്‍ശനം; ജനക്കൂട്ടത്തെ കൈകാര്യം ചെയ്ത രീതിക്ക് അഭിനന്ദനം
തിരുവനന്തപുരം: (www.kvartha.com 19.10.2018) ശബരിമല കയറാനെത്തിയവരുടെ യഥാര്‍ത്ഥ ഐഡന്റിറ്റി പരിശോധിക്കാതെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംരക്ഷണം നല്‍കിയ പൊലീസ് നടപടിക്കെതിരെ ഭരണ നേതൃത്വത്തില്‍ത്തന്നെ വിമര്‍ശനം. കൊച്ചി സ്വദേശിയായ സാമൂഹിക പ്രവര്‍ത്തക രഹന ഫാത്വിമയെ ഇരുമുടിക്കെട്ടേന്തിയ വിശ്വാസി യുവതിയായി അവതരിപ്പിച്ചത് പൊലീസിനു പറ്റിയ പിഴവമാണെന്ന് വിദേശ പര്യടനത്തിലുള്ള മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയിച്ചതായാണു സൂചന.
അതേസമയം സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ ശ്രമത്തെ മുഖ്യമന്ത്രിയും ഭരണ നേതൃത്വവും അഭിനന്ദിക്കുകയും ചെയ്തു. വിശ്വാസികളുടെ വികാരങ്ങളെ മുറിവേല്‍പ്പിച്ച് സംഘപരിവാറിന് കലാപത്തിന് ഇന്ധനം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം രാഷ്ട്രീയ മുതലെടുപ്പാണെന്ന നിലപാടാണ് ഭരണ നേതൃത്വത്തിന്റേത്.
ആന്ധ്രയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയും കൊച്ചിയില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകയും വിശ്വാസത്തിന്റെ പേരിലല്ല നിയമപരമായ അവകാശത്തിന്റെ പേരിലാണ് ശബരിമലയില്‍ എത്തിയത്. ഇത് ശരിയായി മനസ്സിലാക്കുകയും സ്ഥിതിഗതികളുടെ വൈകാരികാവസ്ഥ ബോധിപ്പിച്ച് അവരെ തിരിച്ചയയ്ക്കുകയും ചെയ്യണമായിരുന്നു പൊലീസിന് ചെയ്യേണ്ടിയിരുന്നു എന്നാണ് ഭരണ നേതൃത്വത്തിന്റെ മനോഭാവം. വൈകാരികാവസ്ഥ മനസ്സിലാക്കി വിവേകത്തോടെ പ്രതികരിക്കുന്നത് കീഴടങ്ങലോ അവകാശം നഷ്ടപ്പെടുത്തലോ അല്ലെന്ന് തുടക്കത്തിലേ പറഞ്ഞ് മനസ്സിലാക്കിയിരുന്നെങ്കില്‍ രഹന ഫാത്തിമയുടെ വീട് ആക്രമിച്ച് ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുന്നത് ഒഴിവാക്കാമായിരുന്നുവത്രേ.
ശബരിമല സന്നിധാനത്തിനു മുന്നില്‍ക്കൂടി പ്രതിഷേധക്കാരെ ഐജി ശ്രീജിത്ത് കൈകാര്യം ചെയ്ത രീതിയിലെ വിവേകം പരക്കെ പ്രശംസിക്കപ്പെടുമ്പോള്‍ത്തന്നെയാണ് മല കയറാനെത്തിയ യുവതികളെ ശരിയായി മനസ്സിലാക്കി ഇടപെടുന്നതില്‍ പറ്റിയ പിഴവും വിമര്‍ശിക്കപ്പെടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thiruvananthapuram, Trending, Sabarimala, POLICE SHOULD BE MORE CAREFUL ON SHABARIMALA. SAYS RULING LEADERSHIP
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment