പഴയ കാല മുസ്ലിം ലീഗ് നേതാവ് കൂവ്വ തൊട്ടി കുഞ്ഞാലി ഹാജി നിര്യാതനായി
ബദിയടുക്ക : മുസ്ലിം ലീഗ് പഴയ കാല നേതാവും ബദിയടുക്ക പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ കൂവ്വ തൊട്ടി കുഞ്ഞാലി ഹാജി (76) നിര്യാതനായി. ദീര്‍ഘ കാലം ബദിയടുക്ക ടൗണ്‍ ജമാഅത്ത് പള്ളിയുടെ സെക്രട്ടറിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ഭാര്യ അവ്വമ്മ. മക്കള്‍ ബീഫാത്തിമ, സുഹറ, സക്കീന, സുബൈദ, ഹനീഫ ( മുസ്ലിം ലീഗ് കെടഞ്ചി വാര്‍ഡ് പ്രസിഡന്റ്, ബദിയടുക്ക ടൗണ്‍
ജമാഅത്ത് പള്ളി ജനറല്‍ സെക്രട്ടറി ) മരുമക്കള്‍ അഷ്‌റഫ്, മുഹമ്മദ്, ഹസ്സന്‍, പരേതനായ റസ്സാക്ക് ഹാജി, ഹസീന, ശമീന.
കുഞ്ഞാലി ഹാജിയുടെ നിര്യാണത്തില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, മുസ്ലിം ലീഗ് കാസറഗോഡ് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട്, ബദ്രുദ്ധീന്‍ താസിം, അന്‍വര്‍ ഓസോണ്‍, അബ്ദുല്ല ചാലക്കര തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.
Powered by Info News For You

Comments
Post a Comment