താളിപ്പടുപ്പില്‍ ആംബുലന്‍സിലിടിക്കാതിരിക്കാന്‍ വെട്ടിച്ച പിക്കപ്പ് വാന്‍ സ്‌കൂട്ടറിലിടിച്ച് വ്യാപാരിക്ക് പരിക്ക്


കാസര്‍കോട്: ഓവര്‍ടേക്ക് ചെയ്യുകയായിരുന്ന ആംബുലന്‍സിലിടിക്കാതിരിക്കാന്‍ വെട്ടിച്ച പിക്കപ്പ് വാന്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിലേക്ക് പാഞ്ഞുകയറി. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ ഹോട്ടല്‍ വ്യാപാരിക്ക് പരിക്കേറ്റു. അടുക്കത്ത്ബയല്‍ താളിപ്പടുപ്പ് ഗ്രൗണ്ടിന് സമീപം ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. കേളുഗുഡ്ഡെയിലെ രാജു (35)വിനാണ് പരിക്കേറ്റത്. രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാസര്‍കോട് ഭാഗത്ത് നിന്നും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ്പ് വാനും ആംബുലന്‍സും. ആംബുലന്‍സ് ഓവര്‍ടേക്ക് ചെയ്യുന്നത് ശ്രദ്ധിക്കാതെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ച പിക്കപ്പ് വാന്‍ ഡ്രൈവര്‍ ആംബുലന്‍സിലിടിക്കാതിരിക്കാന്‍ വെട്ടിക്കുകയായിരുന്നു. ഇതിനിടെയാണ് സമീപത്ത് സ്‌കൂട്ടര്‍ നിര്‍ത്തി നില്‍ക്കുകയായിരുന്ന ഹോട്ടല്‍ വ്യാപാരിക്കു നേരെ പാഞ്ഞുകയറിയത്. ഹോട്ടലിലേക്ക് ഭക്ഷണം എത്തിക്കാനെത്തിയതായിരുന്നു രാജു. പരിക്കേറ്റ രാജുവിനെ ഓടിക്കൂടിയ പരിസരവാസികളാണ് ആശുപത്രിയിലെത്തിച്ചത്. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?