മണ്ണെണ്ണ വിളക്കില്‍ നിന്ന് ശരീരത്തിലേക്ക് തീപടര്‍ന്ന് വീട്ടമ്മ മരിച്ചു

പെര്‍ള: (www.kasargodvartha.com 02.10.2018) മണ്ണെണ്ണ വിളക്കില്‍ നിന്ന് ശരീരത്തിലേക്ക് തീപടര്‍ന്ന് വീട്ടമ്മ മരിച്ചു. പെര്‍ള മണിയംപാറയിലെ രാമകൃഷ്ണ ആചാര്യയുടെ ഭാര്യ രേവതി(70) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ വൈദ്യുതി നിലച്ച സമയത്ത് മണ്ണെണ്ണ വിളക്ക് സമീപത്ത് വെച്ച് കിടന്നതായിരുന്നു. രേവതി ഉറങ്ങുന്നതിനിടെയാണ് മണ്ണെണ്ണ വിളക്ക് മറിഞ്ഞ് തീ പടര്‍ന്ന് പൊള്ളലേറ്റത്. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.

മൃതദേഹം വീട്ടുപറമ്പില്‍ സംസ്‌കരിച്ചു. മക്കള്‍: ജയ മണിയംപാറ എന്ന ജയപ്രകാശ് (കന്നട മാധ്യമപ്രവര്‍ത്തകന്‍), മഹേഷ്, മഹിഷ്ചന്ദ്ര. മരുമക്കള്‍: ശ്രീരേഖ, ജയന്തി.

Kerala, Perla, news, kerosene, Oil, Burnt, Death, Mangalore, hospital, House wife dies after burnt


Keywords: Kerala, Perla, news, kerosene, Oil, Burnt, Death, Mangalore, hospital, House wife dies after burnt 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?