തേയില കൊളുന്തിന്റെ വിലയിടിഞ്ഞു; കര്‍ഷകര്‍ ദുരിതത്തില്‍

ഇടുക്കി:(www.kvartha.com 13/10/2018) വന്‍കിട ഫാക്ടറികള്‍ ചെറുകിട കര്‍ഷകരുടെ കൊളുത്തെടുപ്പ് നിര്‍ത്തി. പ്രളയം മൂലം ദുരിതത്തിലായ തേയില കര്‍ഷകര്‍ക്ക് ഇരുട്ടടിയായി തേയില കൊളുന്തിന്റെ വില കുത്തനെ ഇടിഞ്ഞു. ഒരു കിലോ കൊളുന്തിന് 16 രൂപയായിരുന്നു കഴിഞ്ഞ ആഴ്ച വരെ കര്‍ഷകന് ലഭിച്ചിരുന്ന വില. എന്നാല്‍ ഈ ആഴ്ച ഫാക്ടറിയില്‍ എട്ട് രൂപയായി ഇത് കുറഞ്ഞു. കര്‍ഷകന് ലഭിക്കുന്നത് ആറ് രൂപ മാത്രമാണ്.

ഇത് കൊളുന്ത് എടുക്കുന്ന തൊഴിലാളികള്‍ക്ക് കൊടുക്കാന്‍ പോലും തികയില്ല. കൊളുന്ത് ഉത്പാദനം കൂടിയതാണ് വില കുത്തനെ ഇടിയാന്‍ ഇടയാക്കിയത്. സെമിനി വാലി ഫാക്ടറിയില്‍ മാത്രമാണ് കൊളുന്ത് എടുക്കുന്നത്.

News, Idukki, Kerala, Farmers, tea-leaves-price decreased, Farmers in dilemma


എവിടി കണ്ണന്‍ ദേവന്‍ ഫാക്ടറിയിലായിരുന്നു കൂടുതലായി ചെറുകിട കര്‍ഷകരുടെ കൊളുന്ത് വിറ്റിരുന്നത്. എന്നാല്‍ ഈ ഫാക്ടറികള്‍ കൊളുന്തെടുപ്പ് നിര്‍ത്തിവെച്ചിരിക്കുകയാണ്. വന്‍കിട തോട്ടങ്ങളില്‍ കൊളുന്ത് ഉല്‍പാദനം ഇരട്ടിയിലധികമായി. അതിനാല്‍ പുറത്ത് നിന്ന് കൊളുന്ത് വാങ്ങേണ്ട ആവശ്യമില്ല. ഇതാണ് ഇത്രയുമധികം വില ഇടിയാന്‍ കാരണമായത്. രണ്ടായിരത്തിലധികം ചെറുകിട തേയില കര്‍ഷകരാണ് ജില്ലയിലുള്ളത്. ഇവരുടെ ഉപജീവന മാര്‍ഗ്ഗവും കൊളുന്ത് വില്‍പ്പനയാണ്.

കൊളുന്തിന്റെ വില കുത്തനെ ഇടിഞ്ഞതോടെ പല കുടുമ്പങ്ങളും പട്ടിണിയെ അഭിമുഖീകരിക്കുകയാണ്. തേയില പൊടി കിലോയ്ക്ക് 20 രൂപ കൂടിയിട്ടും കൊളുന്തിന് ന്യായവില നല്‍കാന്‍ ഫാക്ടറി ഉടമകള്‍ തയ്യാറാവുന്നില്ല.സര്‍ക്കാരും ജില്ലാ ഭരണകൂടവും ടീ ബോര്‍ഡും അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Idukki, Kerala, Farmers, tea-leaves-price decreased, Farmers in dilemma 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?