ശബരിമല പ്രക്ഷോഭത്തിന്റെ നേതൃത്വം കുമ്മനത്തെ ഏല്‍പ്പിക്കാന്‍ സംഘപരിവാര്‍ ആലോചിച്ചു; പിന്നെന്താണ് സംഭവിച്ചത്

തിരുവനന്തപുരം: (www.kvartha.com 15.10.2018) ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരേ കേരളത്തിലെ സംഘപരിവാര്‍ സംഘടനകള്‍ നിരന്തര സമരത്തിലായിരിക്കെ അതിന്റെ നേതൃത്വം മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ ഏല്‍പ്പിക്കാന്‍ സംഘപരിവാര്‍ ആലോചിച്ചുവെന്ന് സൂചന. അദ്ദേഹവുമായി ഇക്കാര്യം ആര്‍എസ്എസ്സ് നേതൃത്വത്തിലെ അടുത്ത സഹപ്രവര്‍ത്തകരില്‍ ചിലര്‍ ചര്‍ച്ചയും ചെയ്തു. 
Why Kummanam Rajasekharan not taken charge as Sabarimala agitation leader?, Kerala, News, RSS, Sabarimala, Sabarimala Temple, Special Report, Kummanam Rajasekharan,

പൊതുവേ പ്രതികരണം അനുകൂലമായിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് വരാനിരിക്കുന്ന കുമ്മനനത്തിന് തിരിച്ചുവരവിനു യോജിച്ച വിഷയവും സാഹചര്യവുമാണെന്ന വിലയിരുത്തലുമുണ്ടായി. എന്നാല്‍ മിസോറാം നിയമസഭയിലേക്ക് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ തീരുമാനം മാറ്റുകയായിരുന്നു എന്നാണ് വിവരം. തെരഞ്ഞെടുപ്പ് ഫലം ഡിസംബര്‍ 12നു വരികയും പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുകയും ചെയ്യുന്ന പിന്നാലെ കുമ്മനത്തിന്റെ തിരിച്ചുവരവുണ്ടായേക്കും. 2019 ജനുവരി ആദ്യമായിരിക്കും ഇത്.

ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മൂര്‍ധന്യത്തിലാണ് കുമ്മനത്തെ മിസോറാം ഗവര്‍ണറായി നിയമിച്ചത്. മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം പുതിയ സംസ്ഥാന അധ്യക്ഷനായി പി എസ് ശ്രീധരന്‍ പിള്ളയെ ദേശീയ നേതൃത്വം നിയമിച്ചു. ഇതുസംബന്ധിച്ച കൂടിയാലോചനകള്‍ നടക്കുന്നതിനിടയില്‍ത്തന്നെ കുമ്മനം വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 

കേരളത്തിലെ സംഘപരിവാറിലെ കുമ്മനം പക്ഷക്കാര്‍ക്ക് ശ്രീധരന്‍ പിള്ളയെ അംഗീകരിക്കാനുള്ള ബുദ്ധിമുട്ടും ഇതിനു പിന്നിലുണ്ടെന്നാണ് അറിയുന്നത്. തിരുവനന്തപുരം ലോക്സഭാ സീറ്റിലേക്ക് കുമ്മനം മല്‍സരിക്കും എന്നാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ അനൗപചാരികമായി സ്ഥിരീകരിക്കുന്നത്. അതിനിടയിലാണ് ശബരിമലയിലെ യുവതി പ്രവേശനത്തില്‍ സുപ്രീംകോടതി വിധി വന്നതും ബിജെപിയുടയും ആര്‍എസ്എസ്സിന്റെയും കേന്ദ്ര നേതൃത്വ നിലപാടിനു വിരുദ്ധമായി യുവതി പ്രവേശനത്തെ കേരളത്തിലെ ബിജെപി എതിര്‍ക്കുന്നതും. ഈ സന്ദര്‍ഭം മുതലെടുത്ത് വിവിധ ഹിന്ദു സംഘടനകളെ ഏകോപിപ്പിക്കാന്‍ കുമ്മനത്തിന്റെ സാന്നിധ്യം ഉപകരിക്കും എന്നാണ് ആര്‍എസ്എസ് കരുതുന്നത്. മിസോറാം തെരഞ്ഞെടുപ്പ് കുറച്ചുകൂടി വൈകിയിരുന്നെങ്കില്‍ കുമ്മനത്തിന്റെ തിരിച്ചുവരവ് ഈയാഴ്ച തന്നെ ഉണ്ടാകുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Why Kummanam Rajasekharan not taken charge as Sabarimala agitation leader?, Kerala, News, RSS, Sabarimala, Sabarimala Temple, Special Report, Kummanam Rajasekharan.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?