കശ്മീര്‍ ഇല്ലാത്ത ഇന്ത്യ: പോലീസ് അന്വേഷണം ആരംഭിച്ചതോടെ പരസ്യം മുക്കി എസ്ബിഐ

കോട്ടയം: (www.kvartha.com 07.10.2018) കശ്മീര്‍ ഇല്ലാത്ത ഇന്ത്യ പ്രസിദ്ധീകരിച്ചതിന് പിന്നാലെ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതോടെ പരസ്യം മുക്കി എസ്ബിഐ. പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് സംസ്ഥാന പോലീസ് മേധാവിക്കു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

കൊട്ടാരമറ്റത്തെ ആവേ ടവറില്‍ പ്രവര്‍ത്തിക്കുന്ന സ്‌റ്റേറ്റ് ബാങ്ക് ഇന്ത്യയുടെ എടിഎമ്മിനുള്ളിലാണ് കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം ആദ്യം കണ്ടെത്തിയത്. കശ്മീരിന്റെ ഭാഗം പാകിസ്ഥാനൊപ്പം ചേര്‍ത്ത് പാകിസ്ഥാന്‍ പതാകയും ചേര്‍ത്താണ് ഇന്ത്യാ വിരുദ്ധ ഭൂപടം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പോലീസ് എത്തിയപ്പോള്‍ പരസ്യം നീക്കം ചെയ്ത നിലയിലായിരുന്നു. പാലാ ടൗണിലെ എസ്ബിഐയുടെ രണ്ട് എ ടി എമ്മിലും ഇന്ത്യാ വിരുദ്ധ പരസ്യം പതിച്ചിരുന്നു. ഇതും ആരോ ഇളക്കി മാറ്റി എടുത്ത നിലയിലാണ്.

ഇന്ത്യാ വിരുദ്ധ പോസ്റ്റര്‍ തയ്യാറാക്കിയ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കെതിരെ നടപടി ആവശ്യപ്പെട്ടു എബി ജെ ജോസ് രാഷ്ട്രപിതാവിന്റെ സമാധി സ്ഥലമായ രാജ്ഘട്ടിനു സമീപം ഒറ്റയാള്‍ പ്രതിഷേധം നടത്തിയിരുന്നു. എസ് ബി ഐ മാനേജ്‌മെന്റിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഒറ്റയാള്‍ പ്രതിഷേധം സംഘടിപ്പിച്ചത്.


Keywords: Kerala, Kottayam, News, Kashmir, National, Police, Advertisement, Investigates, SBI, Anti India poster; SBI has changed its advt 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?