ഡ്വെയ്ന്‍ ബ്രാവോ വിരമിച്ചു

കിങ്‌സ്റ്റണ്‍: (www.kvartha.com 26.10.2018) വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. ആഭ്യന്തര ലീഗുകളില്‍ തുടര്‍ന്നും കളിക്കും. യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി വഴിമാറുകയാണെന്ന് ബ്രാവോ പറഞ്ഞു.

2004ല്‍ വിന്‍ഡീസിനായി അരങ്ങേറിയ മുപ്പത്തഞ്ചുകാരനായ ബ്രാവോ 40 ടെസ്റ്റും 164 ഏകദിനവും 66 ട്വന്റി-20യും വിന്‍ഡീസിനായി കളിച്ചിട്ടുണ്ട്. 2016 സെപ്തംബറില്‍ പാകിസ്ഥാനെതിരെ ട്വന്റി-20 മത്സരത്തിലാണ് അവസാനമായി ബ്രാവോ ദേശീയ ടീമിനായി ജഴ്‌സി അണിഞ്ഞത്. അവസാന ടെസ്റ്റ് കളിച്ചത് 2010ലും. ഏകദിനത്തില്‍ 2968 റണ്‍ നേടിയ ബ്രാവോ 199 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, West Indies, Sports, Cricket, Retirement, Bwayne Bravo, Dwayne Bravo retires from international cricket


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?