ഫ്രഞ്ച് ലീഗിലെ മോശം പ്രകടനം: മൊണാക്കോ പരിശീലക സ്ഥാനത്ത് നിന്നും ലിയാനാര്‍ഡോ ജാര്‍ഡിം തെറിച്ചു

പാരിസ്: (www.kvartha.com 11.10.2018) ഫ്രഞ്ച് ലീഗിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ലീഗ് 1 ക്ലബ്ബായ മൊണാക്കോയുടെ പരിശീലക സ്ഥാനത്ത് നിന്നും ലിയാനാര്‍ഡോ ജാര്‍ഡിമിനെ പുറത്താക്കി. നിലവിലെ ചാമ്പ്യന്മാരായ മൊണാക്കോ ഇപ്പോള്‍ ലീഗില്‍ 18-ാമതാണ്.

ടീമിന് നിരവധി നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുത്ത പരിശീലകനായിരുന്നു ജാര്‍ഡിം. മികവുറ്റ താരങ്ങളെ ലോകത്തരമായി വളര്‍ത്തിയെടുക്കുന്നതിലും അദ്ദേഹം വിജയിച്ചു. 2017-2018 സീസണില്‍ പി എസ് ജിയുടെ ആധിപത്യം തകര്‍ത്ത് മൊണാക്കോ ഫ്രഞ്ച് ലീഗ് കിരീടം ചൂടുമ്പോള്‍ ജാര്‍ഡിമായിരുന്നു പരിശീലകന്‍. അതേ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ എത്താനും ടീമിനായി.

ലോകകപ്പിലെ മികച്ച യുവതാരം എംബാപ്പെ, ലമാര്‍, ബെര്‍ണാഡോ സില്‍വ എന്നീ താരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് ജാര്‍ഡിം വഹിച്ചത്. പക്ഷെ ഈ സീസണില്‍ ടീം തീര്‍ത്തും ദുര്‍ബലമായി മാറിയത് ജാര്‍ഡിമിന് വിനയായി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, Sports, News, France, Paris, Football, Monaco sack manager Leonardo Jardim with club struggling in League 1 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?