തന്റെ അവസരങ്ങള്‍ നിഷേധിക്കുന്നുവെന്ന് ആക്രണത്തിനിരയായ നടി പരാതിപ്പെട്ടിരുന്നു; ദിലീപിനെ വെട്ടിലാക്കി ഇടവേള ബാബുവും

കൊച്ചി: (www.kvartha.com 20.10.2018) തന്റെ അവസരങ്ങള്‍ ദിലീപ് നിഷേധിക്കുന്നുവെന്ന് ആക്രണത്തിനിരയായ നടി പരാതിപ്പെട്ടിരുന്നുവെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു . കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ പോലീസിന് നല്‍കിയ മൊഴിയിലാണ് ഇടവേള ബാബുവിന്റെ ഈ വെളിപ്പെടുത്തല്‍. ദിലീപിനെതിരെ അമ്മ നേതൃത്വം തന്നെ പോലീസിന് മൊഴി നല്‍കിയിരുന്നുവെന്നതിന് ഉദാഹരണമാണ് ജനറല്‍ സെക്രട്ടറിയുടെ ഈ വാക്കുകള്‍.

നടിയുടെ പരാതിയില്‍ കുറച്ച് വാസ്തവമുണ്ടെന്ന് തനിക്ക് തോന്നിയിരുന്നു. തുടര്‍ന്ന് ദിലീപിനോട് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ എന്തിനാണ് ഇടപെടുന്നതെന്ന മറുപടിയാണ് ലഭിച്ചതെന്നും ഇടവേളബാബുവിന്റെ മൊഴിയില്‍ പറയുന്നു.

Dileep did indeed deny roles to actress: Idavela Babu, Kochi, News, Trending, Dileep, Actress, Case, Cinema, Entertainment, Kerala

ഇരയായ നടിയും കാവ്യാ മാധവനും തമ്മില്‍ സ്‌റ്റേജ് ഷോ റിഹേഴ്‌സലിനിടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് വഴക്കുണ്ടായി. ഇതേത്തുടര്‍ന്ന് ദിലീപ് ഇരയായ നടിയോട് ദേഷ്യപ്പെട്ടതായി പറഞ്ഞുകേട്ടിട്ടുണ്ട്. നടന്‍ സിദ്ദിഖ് പ്രശ്‌നത്തില്‍ ഇടപെട്ട് സംസാരിച്ചിരുന്നു. അതിനുശേഷം ഇരയായ നടിയും കാവ്യയും തമ്മില്‍ സംസാരിച്ചിട്ടില്ലെന്നും ഇടവേള ബാബു നല്‍കിയ മൊഴിയില്‍ പറയുന്നു.

എന്നാല്‍ ഏതൊക്കെ സിനിമയില്‍ നിന്നാണ് ദിലീപ് ഒഴിവാക്കിയതെന്ന് നടി പ്രത്യേകം പറഞ്ഞിട്ടില്ല. നടിയും ദിലീപും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സംഘടന ചര്‍ച്ച ചെയ്തിട്ടില്ല. താരങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട പരാതികള്‍ സംഘടനയില്‍ വരാറുണ്ട്. അതാത് സമയത്ത് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിനാല്‍ രേഖയായി സൂക്ഷിക്കാറില്ലെന്നും ഇടവേള ബാബുവിന്റെ മൊഴിയിലുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dileep did indeed deny roles to actress: Idavela Babu, Kochi, News, Trending, Dileep, Actress, Case, Cinema, Entertainment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?