അക്രമിസംഘത്തിന്റെ ക്രൂരമര്‍ദനത്തിന് ഇരയായ യുവാവ് മരിച്ചു
കരുനാഗപ്പള്ളി: (www.kvartha.com 17.10.2018) ഓച്ചിറ ക്ലാപ്പനയില്‍ അക്രമിസംഘം ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ക്ലാപ്പന കല്ലേശ്ശേരില്‍ ക്ഷേത്രത്തിനു സമീപം പുത്തന്‍തറയില്‍ രാജേഷ് (31) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ നാലിനായിരുന്നു രാജേഷിനെ ആക്രമിസംഘം ക്രൂര മര്‍ദനത്തിന് ഇരയാക്കിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:

വിദേശത്ത് ജോലി ചെയ്തിരുന്ന രാജേഷ് മൂന്നിനായിരുന്നു നാട്ടിലെത്തിയത്. ഭാര്യയുടെ വഴിവിട്ട ബന്ധം ചോദ്യം ചെയ്തതിനെത്തുടര്‍ന്നായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഈ ബന്ധത്തെക്കുറിച്ച് ഭാര്യയുമായി വഴക്കുണ്ടാവുകയും ഭാര്യയെ മര്‍ദിക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് ഭാര്യ ഓച്ചിറ പോലീസില്‍ പരാതി നല്‍കി. ഇതിന് പ്രതികാരമായി ഭാര്യയുടെ കാമുകനും അയല്‍വാസിയുമായ സുരേഷ് രാജേഷിനെ ആലുംപീടികയിലെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോവുകയും അവിടെ വച്ച് ക്രൂരമര്‍ദനത്തിന് ഇരയാക്കുകയുമായിരുന്നു.
മര്‍ദനത്തില്‍ പരിക്കേറ്റ രാജേഷ് സമീപവീട്ടില്‍ അഭയം തേടുകയും പിന്നീട് പുലര്‍ച്ചെ രണ്ടുമണിയോടുകൂടി പ്രയാര്‍ ജങ്ഷനു തെക്കുഭാഗത്ത് റോഡില്‍ അബോധാവസ്ഥയില്‍ രാജേഷിനെ കണ്ടെത്തുകയുമായിരുന്നു. സംഭവമറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാര്‍ ഓച്ചിറ പോലീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസ് എത്തി ഇയാളെ കൊല്ലം ജില്ലാ ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
രാജേഷിനെ മര്‍ദിച്ചത് സംബന്ധിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ പോലീസ് അന്വേഷണം നടത്തിയിട്ടില്ലായെന്ന ആക്ഷേപം നിലനില്‍ക്കുന്നു. ആക്രമസംഘത്തില്‍ ഉള്‍പ്പെട്ട സുനീഷ് എന്നയാളെ പോലിസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. സുരേഷ് ഉള്‍പ്പെടെയുള്ള മറ്റ് പ്രതികള്‍ ഒളിവിലാണ്.

കരുനാഗപ്പള്ളി എ.സി.പി വിനോദ്, ഓച്ചിറ എസ്.ഐ ജ്യോതി സുധാകര്‍, അഡി. എസ്.ഐ അഷറഫ്, എ.എസ്.ഐമാരായ വിജയകുമാര്‍, നിസാക്ക്, സലാം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കും. വിദ്യയാണ് രാജേഷിന്റെ ഭാര്യ. ഏഴ് വയസുകാരന്‍ അഭിഷേക് ഏക മകനാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Youth injured in attack dies, Police, Complaint, Probe, attack, News, Local-News, Crime, Criminal Case, Kerala.

Powered by Info News For You

Comments
Post a Comment