കേരളാ ഗവര്‍ണര്‍ പി സദാശിവം ശനിയാഴ്ച കാസര്‍കോട്ട്; സബ് കോടതി വജ്രജൂബിലി സമാപന പരിപാടിയില്‍ പങ്കെടുക്കും

കാസര്‍കോട്: (www.kasargodvartha.com 05.10.2018) കേരളാ ഗവര്‍ണര്‍ പി സദാശിവം ശനിയാഴ്ച കാസര്‍കോട്ടെത്തും. സബ് കോടതിയുടെ ഒരു വര്‍ഷം നീണ്ട വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി. സദാശിവം ഉദ്ഘാടനം ചെയ്യും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേഷ് റോയ് അധ്യക്ഷതവഹിക്കും.
Kerala Governor P Sadashivam in Kasaragod on Saturday, Kasaragod, News, P Sadashivam

റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്, കാസര്‍കോട് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് എസ്. മനോഹര്‍ കിണി, എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും. കഴിഞ്ഞ നവംബര്‍ നാലിന് കോടതി സമുച്ചയത്തില്‍ നടന്ന ചടങ്ങില്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനാണ് വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്.

ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദമശേഷാദ്രി നായിഡു മുഖ്യാതിഥിയായിരുന്നു. ഒരു വര്‍ഷത്തിനിടെ  ജില്ലയിലെ പഞ്ചായത്തുകളില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടിയുമായി ചേര്‍ന്ന് നിയമസാക്ഷരത ക്ലാസുകള്‍ സംഘടിപ്പിച്ചു. നിയമത്തെക്കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം നല്‍കുകയായിരുന്നു ലക്ഷ്യം. കൂടാതെ സെമിനാറുകള്‍, കലാകായിക മത്സരങ്ങള്‍, സാഹിത്യ മത്സരങ്ങള്‍ എന്നിവ നടത്തി. ആഘോഷങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മഹാത്മാഗാന്ധിയുടെ പ്രതിമ കോടതി വളപ്പില്‍ സ്ഥാപിച്ചു.

ഇന്നോവേഷന്‍ പ്രദര്‍ശനം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തില്‍(സിപിസിആര്‍ഐ) ഇന്നോവേഷന്‍ പ്രദര്‍ശനം ശനിയാഴ്ച രാവിലെ 11ന് ഗവര്‍ണര്‍ ജസ്റ്റിസ്(റിട്ട) പി.സദാശിവം ഉദ്ഘാടനം ചെയ്യും. പി.കരുണാകരന്‍ എംപി അധ്യക്ഷതവഹിക്കും. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, ഡോ.രാജുനാരായണ സ്വാമി, സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ.പി.ചൗഡപ്പ തുടങ്ങിയവര്‍ പങ്കെടുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala Governor P Sadashivam in Kasaragod on Saturday, Kasaragod, News, P Sadashivam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?