'ഒരുവട്ടം കൂടി' - ലോഗോ ജില്ലാ കലക്ടര്‍ പ്രകാശനം ചെയ്തു.
കാസര്‍കോട്: നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി നിന്നും 2005 ല്‍ എസ് എസ്.എല്‍.സി ബാച്ചില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയുടെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം - 'ഒരു വട്ടം കൂടി ' ലോഗോ ജില്ലാ കളക്ടര്‍ ഡോക്ടര്‍ സജിത് ബാബു ദി പ്രോഗ്രാം ചെയര്‍മാന്‍ സി.ഐ ഹമീദിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു, പ്രോഗ്രാം കണ്‍വീനര്‍ ഹനീഫ എം എച്ച്, ഹസ്സന്‍ റംഷുദ്, നിഖിലേഷ്, ഹാഷിക്, അബൂ താഹിര്‍, തൗസീഫ് ചേറൂര്‍, സാബിത്ത് ഗ്യാലക്‌സി എന്നിവര്‍ സന്നിഹിതരായിരുന്നു.
നവംബര്‍ 22ന് മന്യയ വിന് ടച്ച് വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്, പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന കൂട്ടായ്മയില്‍ 2005ലെ 11 ബാച്ചുകളില്‍ നിന്നുള്ള 312 ആണ്‍ കുട്ടികളും 246 പെണ്‍കുട്ടികളുമടങ്ങുന്ന 558 വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ പങ്കെടുക്കുന്നത്.
2005 ലെ SSLC പരീക്ഷയും കഴിഞ്ഞു വിടവാങ്ങാന്‍ നേരം പലരും ഓട്ടോഗ്രാഫില്‍ കുറിച്ചിരുന്നു 'ഓര്‍ക്കാന്‍ മറന്നാലും മറക്കാന്‍ ശ്രമിക്കരുതെന്ന് ' പക്ഷെ കാലം ഓരോന്നായി കൊഴിഞ്ഞു വീണപ്പോള്‍ അന്നൊക്കെ ഏറ്റവുമടുത്ത സുഹൃത്തുക്കളായിരുന്നവരൊക്കെ പല മേഖലകളിലേക്ക് ചേക്കേറി. പലരും പല ദിക്കിലായി, ജോലിയും കുടുംബവും പുതിയ സുഹൃത്തുക്കളുമൊക്കെയായി. എന്നിരുന്നാലും മനസ്സിന്റെ ആഴങ്ങളില്‍ തന്‍ബീഹിന്റെ ആ മുറ്റവും നമ്മള്‍ നടന്നിരുന്ന വരാന്തയും ഒരിക്കലും മനസ്സില്‍ മായാതെ കിടന്നു.
വിദ്യാര്‍ത്ഥികളെ കൂടാതെ അന്നത്തെ അധ്യാപകരും പരിപാടിയിലേക്ക് എത്തുമെന്ന് സംഘടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 7902657959,9947292907
Powered by Info News For You

Comments
Post a Comment