സി.പി.എം. ബി.ജെ.പി.യുടെ ബി ടീമായി പ്രവര്‍ത്തിക്കുന്നു: മുസ്ലിം ലീഗ്
കാസര്‍കോട്: മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്നും ചെറുപ്പക്കാരെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ സി.പി.എം. നാണം കെട്ട രാഷ്ട്രിയ പ്രവര്‍ത്തനം നടത്തുകയാണെന്ന് മുസ്ലിം ലീഗ് തളങ്കര മേഖല യോഗം ആരോപിച്ചു.
മുസ്ലിം ലീഗുമായി യാതൊരു ബന്ധവുമില്ലാത്ത ഏതാനും ചെറുപ്പക്കാരെ ചുകപ്പ് റിബണ്‍ അണിയിച്ച് മുസ്ലിം ലീഗില്‍ നിന്നും കൂട്ടരാജിയെന്ന് പ്രചരിപ്പിക്കുന്നവരുടെ അസുഖം വേറെയാണ്.
1995 കാലഘട്ടത്തില്‍ തളങ്കരയില്‍ സി.പി.എമ്മിന് മൂന്ന് ബ്രാഞ്ച് കമ്മിറ്റികളുണ്ടായിരുന്നു. ഇപ്പോള്‍ ഒരു ബ്രാഞ്ച് കമ്മിറ്റിയം തളങ്കരയിലില്ല. ഇതൊക്കെ ഓര്‍ക്കുമ്പോഴുണ്ടാവുന്ന വിഭ്രാന്തിയില്‍ നിന്നാണ് ലീഗില്‍ നിന്നും കൂട്ടരാജി എന്ന മുറവിളി ഉയര്‍ന്നു വരുന്നത്. തളങ്കര മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായിപ്പോയത് കൊണ്ട് മാത്രം അവിടത്തെ ജനങ്ങളെ ഒന്നടങ്കം വര്‍ഗ്ഗീയവാദികളായി ചിത്രീകരിക്കുന്നത് തരം താണ രാഷ്ട്രിയമാണ്.. തളങ്കരയെ വര്‍ഗ്ഗീയതയുടെ കോട്ടയാണെന്നും, അവിടത്തെ ജനങ്ങള്‍ വേദഗ്രന്ഥങ്ങളില്‍ കഠാര വെച്ച് നടക്കുന്നവരുമാണെന്നും പ്രചരിപ്പിക്കുന്നത് സംഘ് പരിവാര്‍ സംഘടനകളെ സുഖിപ്പിക്കുന്നതിനും, വോട്ട് രാഷ്ട്രിയം ലക്ഷ്യം വെച്ചുമാണ്.
കുറേ കാലമായി സി.പി.എം. അധികാരത്തില്‍ വരുമ്പോഴൊക്കെ മഴക്കാലത്ത് കുമിളുകള്‍ പൊങ്ങി വരുന്നത് പോലെ ചിലരെ സി.പി.എമ്മായി എഴുന്നള്ളിക്കുകയും ഭരണം പോയാല്‍ പിന്നീട് കാണാതാവുകയും ചെയ്യുന്നത് തളങ്കരയിലെ ജനങ്ങള്‍ക്ക് പുത്തരിയല്ല. തളങ്കരയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തീയില്‍ മുളച്ചവരാണ് അത് വെയിലത്ത് വാടില്ലെന്ന് സി.പി.എം. മനസ്സിലാക്കണമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. രണ്ട് തവണ നഗരസഭ ഭരണത്തിന് നേതൃത്വം നല്‍കിയ സി.പി.എമ്മിന് നിലവില്‍ 38 അംഗ കൗണ്‍സിലില്‍ ഒരു അംഗം മാത്രമാണുള്ളത്. ജില്ലാ ആസ്ഥാനമായ കാസര്‍കോട് നഗരത്തില്‍ ഇക്കാരണം കൊണ്ട് സി.പി.എം. അനുഭവിക്കുന്ന നാണക്കേടും കുറ്റബോധവും മറച്ച് വെക്കാനാണ് കാസര്‍കോട് നഗരസഭ ഭരണ സമിതിക്കെതിരെ
നുണ പ്രചരണവും സമര പരിപാടികളും സംഘടിപ്പിക്കുന്നതെന്നും
നഗരപ്രദേശത്ത് ഇന്ന് കാണുന്ന മുഴുവന്‍ വികസനവും വളര്‍ച്ചയും ഉന്നതിയും മുസ്ലിം ലീഗിന്റെ സംഭാവനയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ ജനം അവജ്ഞതയോടെ തള്ളിക്കളയുമെന്നും യോഗം വിലയിരുത്തി.
. അഡ്വ: വി.എം. മുനീര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ് മാന്‍ മുഖ്യ പ്രഭാഷണം നടത്തി. എ.എം. കടവത്ത്, ഹാഷിം കടവത്ത്, കെ.എം. ബഷീര്‍, എ.എ. അസീസ്, അഷ്‌റഫ് എടനീര്‍,കെ.എം. അബ്ദുല്‍ റഹ്മാന്‍, ടി.ഇ. മുക്താര്‍, അബ്ബാസ് മലബാര്‍, പി.വി. മുഹമ്മദ്, വസീം ഫോര്‍ട്ട് റോഡ്, കെ.മുഹമ്മദ് ഹാജി വെല്‍ക്കം, ടി.എം. കരീം, അമാന്‍ അങ്കാര്‍, കെ.എ. മുഹമ്മദ് ബഷീര്‍ വോളിബോള്‍, കുഞ്ഞിമൊയ്തീന്‍ ബാങ്കോട്, കെ.എം. അബ്ദുല്‍ അസീസ്, ഇ.ഷംസുദീന്‍, സിദ്ദീഖ് ചക്കര , മുജീബ് കെ.കെ.പുറം, ടി.എ. അബ്ദുല്ല, ഫൈസല്‍ പടിഞ്ഞാര്‍, എന്‍.എ.റസ്സാഖ്, എം.എസ്. താജുദ്ദീന്‍, പുതിയ പുര ബഷീര്‍ ,അജ്മല്‍ തളങ്കര, മുജീബ് തളങ്കര, നൗഫല്‍ തായല്‍, പി..വി.മൊയ്തീന്‍ കുഞ്ഞി, ഖലീല്‍ കെ.കെ.പുറം, ശിഹാബ് ഖാസിലേന്‍, ഗഫൂര്‍ ഊദ്, പ്രസംഗിച്ചു. മുഹമ്മദ് കുഞ്ഞി തായലങ്ങാടി സ്വാഗതവും ഖാലിദ് പച്ചക്കാട് നന്ദിയും പറഞ്ഞു.
Powered by Info News For You

Comments
Post a Comment