'യുവതികളെ തടയാന്‍ കൂട്ടമായി പോകരുത്, സംശയം തോന്നാതിരിക്കാന്‍ ഇരുമുടിക്കെട്ടും മാലയും കരുതണം, അവിടെയെത്തിയാല്‍ ഈ നമ്പറില്‍ വിളിക്കണം'; ആര്‍എസ്എസ് നേതാവിന്റെ ശബ്ദസന്ദേശം പുറത്തുവിട്ട് കടകംപള്ളി; ശരണമന്ത്രവും അയ്യപ്പഭക്തിയും മറയാക്കി കേരളത്തില്‍ കലാപമുണ്ടാക്കാന്‍ സംഘ്പരിവാര്‍ ആസൂത്രിത ശ്രമം?

തിരുവനന്തപുരം:(www.kvartha.com 18/10/2018) കേരളത്തില്‍ കലാപമുണ്ടാക്കാന്‍ ആര്‍എസ്എസ് ആസൂത്രിത ശ്രമം നടത്തുന്നുവെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശം പുറത്തുവിട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനം. ശരണമന്ത്രവും അയ്യഭക്തിയും മറയാക്കി വിശ്വാസികളെ ഉപയോഗിച്ച് ഉത്തരേന്ത്യന്‍ മാതൃകയില്‍ കലാപം ഉണ്ടാക്കാനാണ് സംഘപരിവാര്‍ തയ്യാറെടുക്കുന്നതെന്നാണ് വിവരം.

കലാപത്തിന് കോപ്പുകൂട്ടി ശബരിമലയിലേക്കെത്താന്‍ ആര്‍എസ്എസ് നേതാവ് പ്രവര്‍ത്തകര്‍ക്ക് അയച്ച ശബ്ദ സന്ദേശമാണ് തിരുവനന്തപുരത്ത് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ദേവസ്വം മന്ത്രി പുറത്തുവിട്ടത്. ശബരിമലയിലും പരിസരങ്ങളിലും നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ യുവതികളെ തടയാന്‍ പോകുന്നവര്‍ കൂട്ടമായി പോകരുതെന്നും സംശയം തോന്നാതിരിക്കാന്‍ ഇരുമുടി കെട്ടും മാലയും കരുതണമെന്നുമാണ് ആര്‍എസ്എസ് നേതാവിന്റെ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

News, Thiruvananthapuram, Kerala, RSS, Press meet, Sabarimala issue; RSS leader's voice clip leaked


മന്ത്രി പുറത്തുവിട്ട ആര്‍എസ്എസ് നേതാവിന്റെ സന്ദേശം ഇങ്ങനെ:

'സ്വാമി ശരണം, നമസ്‌തേ, ഞാന്‍ എഎച്ച്പി ജില്ലാ ജനറല്‍ സെക്രട്ടറി ജിജിയാണ് സംസാരിക്കുന്നത്. ഇപ്പോള്‍ അത്യാവശ്യമായി ഈ വോയ്‌സ് മെസ്സേജ് ഇടുന്നത്. നിലയ്ക്കലിലേയ്ക്ക് പോകാന്‍ തയ്യാറായി നില്‍ക്കുകയാണെങ്കില്‍ അവിടെ 144 പ്രഖ്യാപിച്ചിരിക്കുന്നത് കൊണ്ട്, കൂട്ടം കൂട്ടമായി പോയാല്‍ അറസ്റ്റ് ചെയ്യുകയും ഇരുമുടിയില്ലാതെ ആളെ കയറ്റിവിടാത്ത അവസ്ഥയുണ്ട്. തല്‍ക്കാലം പോകാന്‍ നില്‍ക്കുന്ന ഭക്തര്‍ കൈയില്‍ ഇരുമുടിക്കെട്ട്.. ഇരുമുടിക്കെട്ട് പോലെത്തന്നെ... ഇരുമുടിക്കെട്ടില്‍ തേങ്ങയും മറ്റും നിറച്ചുകൊണ്ട് ഒറ്റയ്‌ക്കോ രണ്ട് പേരോ ആയി മാത്രം കറുപ്പുമുടുത്ത്, മാല.. ഒരു മാലയെങ്കിലും കഴുത്തിലിട്ട് നിലയ്ക്കലെത്തുക.

നിലയ്ക്കലെത്തിയ ശേഷം 9400161516 എന്ന നമ്പറിലേയ്ക്ക് വിളിയ്ക്കുക. അപ്പഴേയ്ക്ക് നിങ്ങളെ കോണ്‍ടാക്ട് ചെയ്തുകൊണ്ട് മറ്റൊരു നമ്പര്‍ തരും, ആ നമ്പറില്‍ ബന്ധപ്പെടുമ്പോഴേയ്ക്ക് നിങ്ങള്‍ക്ക് എല്ലാ സജ്ജീകരണവും നിലയ്ക്കല്‍ ഭാഗത്ത് നിന്നുണ്ടാകും. എത്രയും പെട്ടെന്ന് എത്താന്‍ കഴിയുന്ന എല്ലാ അയ്യപ്പഭക്തരും നിലയ്ക്കലിലെത്തുക, സ്വാമി ശരണം.'

സന്ദേശം പുറത്തുവിട്ട ശേഷം മന്ത്രി ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയോടായി ചോദിച്ചു, 'എന്താ ശ്രീധരന്‍ പിള്ളേ.. നിങ്ങളുടെ പരിപാടി. ഒന്നും രണ്ടും പേരെയും കൂട്ടി, കറുപ്പുമുടുത്ത് സന്നിധാനത്തേയ്ക്ക് ആളുകളോട് വരാന്‍ പറയുന്നതിന് പിന്നിലെ രാഷ്ട്രീയമെന്താണ്?'

സ്ത്രീപ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രീംകോടതി വിധിക്ക് കാരണമായത് ആര്‍എസ്എസുകാര്‍ നല്‍കിയ ഹര്‍ജിയാണ്. വിഷയത്തില്‍ ആര്‍എസ്എസ് ശ്രമിക്കുന്നത് കലാപത്തിന് വേണ്ടിയാണ്. 12 വര്‍ഷമായി കേസ് നടത്തിയതും ആര്‍എസ്എസുകാരാണ്. തെറ്റ് പറ്റിയെന്ന് ഇതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള തുറന്ന് പറയണമെന്നും മന്ത്രി കടകംപള്ളി പറഞ്ഞു.

എന്നാല്‍ ശബരിമലയിലെ ആക്രമങ്ങളുടെ ഉത്തരവാദിത്വം അയ്യപ്പഭക്തരുടെ തലയില്‍ കെട്ടിവെക്കാനാണ് ബിജെപി - ആര്‍എസ്എസ് ശ്രമം. പമ്പയിലും നിലയ്ക്കലിലും ആക്രമം അഴിച്ചുവിട്ടത് അയ്യപ്പവിശ്വാസികളാണെന്നും ഇത് ബിജെപി പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവെക്കുകയാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞത്.

ഉത്തരേന്ത്യയില്‍ പയറ്റിയ കലാപതന്ത്രങ്ങള്‍ ഇവിടെ എടുക്കരുതെന്നും ഇനിയെങ്കിലും അക്രമങ്ങളില്‍ നിന്ന് ആര്‍എസ്എസ് പിന്‍വാങ്ങണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ഭക്തരെ മുന്‍നിര്‍ത്തി ബിജെപിയും ആര്‍എസ്എസും രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിക്കണം. അക്രമം തുടര്‍ന്നാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും ദേവസ്വം മന്ത്രി മുന്നറിയിപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, RSS, Press meet, Sabarimala issue; RSS leader's voice clip leaked



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?