ചന്ദന ഫാക്ടറിയിലെ കവര്‍ച്ചാ ശ്രമം; അറസ്റ്റിലായ കൂട്ടുപ്രതികള്‍ക്കു പിന്നാലെ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി

ബദിയടുക്ക:(www.kasargodvartha.com 23/10/2018) നീര്‍ച്ചാലിലെ അടഞ്ഞുകിടക്കുന്ന ചന്ദന ഫാക്ടറിയില്‍ കവര്‍ച്ചാ ശ്രമം നടത്തിയ കേസില്‍ അറസ്റ്റിലായ കൂട്ടുപ്രതികള്‍ക്കു പിന്നാലെ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി. ബദിയടുക്ക ബാറടുക്കയിലെ ശ്രീധര ഷെട്ടി (30)യാണ് കോടതിയില്‍ കീഴടങ്ങിയത്. ആഴ്ചകള്‍ക്കു മുമ്പാണ് ഫാക്ടറിയില്‍ കവര്‍ച്ചാ ശ്രമം നടന്നത്.

സംഭവവുമായി ബന്ധപ്പെട്ട് തുരുത്തി മഠത്തില്‍ മണി, രാജീവന്‍ എന്നിവരെ സംഭവ സമയത്ത് തന്നെ ബദിയടുക്ക പോലീസ് പിടികൂടിയിരുന്നു. ഒളിവില്‍ പോയ ശ്രീധരഷെട്ടിക്കായി അന്വേഷണം തുടരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയത്. പ്രതിയെ ഒരു ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

News, Badiyadukka, Kasaragod, Kerala, Accused, Robbery-Attempt, Court, Police, Investigation,Robbery attempt; Accused surrendered before court

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Badiyadukka, Kasaragod, Kerala, Accused, Robbery-Attempt, Court, Police, Investigation,Robbery attempt; Accused surrendered before court


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?