ഹരിത ട്രിബ്യൂണല്‍ ഉത്തരവ്: അപ്പീല്‍ പോകണമെന്ന് ചെറുകിട കരിങ്കല്‍ ക്വാറി ഉടമകള്‍
കോഴിക്കോട്: (www.kvartha.com 05.10.2018) ചെറുകിട കരിങ്കല്‍ ക്വാറികള്‍ക്കും മറ്റും പാരിസ്ഥിതിക അനുമതി നല്കാനുള്ള ജില്ലാ കലക്ടര്‍മാര്‍ ചെയര്‍മാനായുള്ള ജില്ലാതല കമ്മിറ്റികളുടെ അധികാരം റദ്ദുചെയ്തു കൊണ്ടുള്ള നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ കേസില്‍ കക്ഷി ചേര്‍ന്ന് ഉത്തരവ് റദ്ദ് ചെയ്യാത്ത പക്ഷം സംസ്ഥാനത്തെ നിര്‍മാണമേഖല കടുത്ത പ്രതിസന്ധിയിലാവുകയും കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കടുത്ത ക്ഷാമം നേരിടുകയും ചെയ്യുമെന്ന് ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്‍.
പ്രസ്തുത ഉത്തരവ് സംസ്ഥാനത്തെ വന്‍കിട ക്വാറി മാഫിയയ്ക്ക് മാത്രമേ സഹായകരമാവൂ.
വളരെ സുതാര്യമായി പ്രവര്‍ത്തിച്ച കമ്മിറ്റികളാണ് റദ്ദു ചെയ്യപ്പെട്ടത്. എന്‍.ജി.ടി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ചെറുകിട ക്വാറികള്‍ക്ക് അനുമതി നല്‍കാനുള്ള അധികാരം സംസ്ഥാന പാരിസ്ഥിതിക നിര്‍ണയ അതോറിറ്റിക്കാണെന്നത് ഏറെ ദുഷ്‌കരമാണെന്നും, സംസ്ഥാന അതോറിറ്റി രണ്ടായി വിഭജിക്കാന്‍ സര്‍ക്കാര്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്‍ സംസാന പ്രസിഡന്റ് അഡ്വ. എന്‍.കെ.അബ്ദുല്‍ മജീദ്, ജനറല്‍ സെക്രട്ടറി എം.കെ ബാബു, ട്രഷറര്‍ എ.കെ ഡേവിസണ്‍, വൈ. പ്രസിഡന്റ് കെ.സി കൃഷ്ണന്‍ മാസ്റ്റര്‍, പി.സി അബ്ദുല്‍ കരീം, ഹരിദാസന്‍ നന്മണ്ട എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Green Tribunal Order: Small-scale quarry owners should go to appeal, Kozhikode, News, District Collector, Cancelled, Appeal, Court Order, Kerala.

Powered by Info News For You

Comments
Post a Comment