കരള്‍ രോഗിക്ക് പോലീസ് മര്‍ദനം; അന്വേഷണത്തിനും നടപടിക്കും മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്
കൊല്ലം: (www.kvartha.com 06.10.2018) ചവറയിലെ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് (ഐ.ആര്‍.ഇ) ഏഴ് വര്‍ഷം മുമ്പ് ഏറ്റെടുത്ത വസ്തുവിന്റെ വില നല്‍കണമെന്ന് ആവശ്യപ്പെട്ട് ഐ.ആര്‍.ഇ. ഉദ്യോഗസ്ഥരോട് സംസാരിച്ച പ്രദേശവാസിയും കരള്‍ രോഗിയുമായ ആളെ കരുനാഗപ്പള്ളി സി.ഐ. കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
കൊല്ലം ജില്ലാ പോലീസ് സൂപ്രണ്ട് രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം നടത്തി നടപടി
സ്വീകരിക്കണമെന്ന് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. ആലപ്പാട് സ്വദേശി രമണന്‍ നല്‍കിയ പരാതിയിലാണ് നടപടി. കരള്‍ രോഗത്തിന് ചികിത്സ നടത്താന്‍ വേണ്ടിയാണ് രമണന്‍ വസ്തുവിന്റെ പണം ആവശ്യപ്പെട്ടത്.
ഏഴ് വര്‍ഷം മുമ്പ് ഏറ്റെടുത്ത ഭൂമിയുടെ വില നല്‍കാത്തതാണു പരാതിക്കിടയാക്കിയതെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. ചികിത്സാ ചെലവിനും മറ്റുമായി ഭൂമിയുടെ വില ആവശ്യപ്പെടുന്നത് അന്യായമോ അക്രമമോ അല്ലെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് പരാതികള്‍ ജില്ലാ ഭരണകൂടത്തിന് ലഭിച്ചിട്ടുണ്ടെങ്കില്‍ കാലവിളംബം കൂടാതെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമ്മിഷന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
വെള്ളനാത്തുരുത്തിലെ ഐ.ആര്‍.ഇ ഖനനസ്ഥലത്ത് കഴിഞ്ഞ ഫെബ്രുവരി 21നായിരുന്നു സംഭവം. കമ്മിഷന്‍ കരുനാഗപ്പള്ളി പോലീസില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. സംഘര്‍ഷം തടയുന്നതിനു വേണ്ടിയാണ് പരാതിക്കാരനെ അറസ്റ്റ് ചെയ്തതെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ താന്‍ കരള്‍ രോഗത്തിന് ചികിത്സയിലാണെന്ന് പരാതിക്കാരന്‍ അറിയിച്ചു.
പോലീസിന്റെ മര്‍ദനമേറ്റ ശേഷം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ താന്‍ എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തുടരുകയാണെന്നും പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Human Rights Commission involved the Liver disease patient attack case, Kollam, News, Police, Attack, Custody, Allegation, Complaint, Probe, Kerala.

Powered by Info News For You

Comments
Post a Comment