സ്വത്ത് വില്‍പ്പനയില്‍ സി പി എം സ്വതന്ത്രഅംഗം പിന്നോക്ക വിഭാഗക്കാരിയെ കബളിപ്പിച്ചതായി പരാതി

കാസര്‍കോട്: (www.kasargodvartha.com 01.10.2018) സ്വത്ത് വില്‍പ്പനയില്‍ ചെങ്കള പഞ്ചായത്ത് സി.പി.എം സ്വതന്ത്ര അംഗം പിന്നോക്ക വിഭാഗക്കാരിയെ കബളിപ്പിച്ചതായി പരാതി. ഇതുസംബന്ധിച്ച് എസ്.സി, എസ്.ടി കമ്മീഷന് പരാതി നല്‍കിയതായി ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നീര്‍ച്ചാല്‍ കന്യാപ്പാടിയില്‍ താമസിക്കുന്ന ശങ്കരയുടെ ഭാര്യ ഉഷയാണ് പരാതിക്കാരി.

ചെങ്കള പഞ്ചായത്ത് നാലാം വാര്‍ഡ് സി.പി.എം സ്വതന്ത്രഅംഗം അബ്ദുല്ലകുഞ്ഞി കുര്‍ളയ്ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. വാടകവീട്ടില്‍ താമസിക്കുന്ന ഉഷയ്ക്ക് സ്ഥലം വാങ്ങി വീട് നിര്‍മ്മിക്കുന്നതിന് 3,75,000 രൂപ പട്ടികജാതി വികസന വകുപ്പില്‍ നിന്നും അനുവദിച്ചിരുന്നു. ഇത് മനസിലാക്കിയ ചെങ്കള പഞ്ചായത്തിലെ സി.പി.എം സ്വതന്ത്ര അംഗം അബ്ദുല്ല കുഞ്ഞി കുര്‍ള ഇവരെ സമീപിക്കുകയും സാലത്തടുക്കയില്‍ ഒമ്പത് സെന്റ് സ്ഥലം വാങ്ങിതരാമെന്ന് പറയുകയും ബദിയടുക്ക സബ് രജിസ്ട്രാര്‍ ഓഫീസില്‍ കൊണ്ടുപോയി പരിചയമില്ലാത്തയാളില്‍ നിന്ന് സ്ഥലത്തിന്റെ രേഖ വാങ്ങിതന്നുവെന്നും പിന്നീടന്വേഷിച്ചപ്പോള്‍ സ്ഥലം അഞ്ച് സെന്റ് മാത്രമേയുള്ളൂവെന്നും വില സെന്റിന് 30,000 രൂപ മാത്രമേ വരികയുള്ളൂവെന്ന് മനസിലാവുകയും ചെയ്തുവെന്നാണ് ഉഷ പറയുന്നത്.

അബ്ദുല്ല കുഞ്ഞി കുര്‍ളയുടെ ചതിയില്‍പ്പെട്ട് തനിക്ക് ധനനഷ്ടം സംഭവിച്ചതായും ഇപ്പോള്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ഉഷ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അബ്ദുല്ലകുഞ്ഞി കുര്‍ള തന്നെ വഞ്ചിച്ച സംഭവം നാട്ടില്‍ സംസാരവിഷയമായപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതിന് ഒരുകോടി രൂപ മാനനഷ്ടം നല്‍കണമെന്ന് കാണിച്ച് തനിക്ക് വക്കീല്‍ നോട്ടീസ് അയച്ചതായും ഇവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഉചിതമായ നടപടി എസ് സി, എസ് ടി കമ്മീഷന്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും ഉഷ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Kasaragod, Kerala, news, CPM, Top-Headlines, complaint, Press meet, backward class woman's complaint against CPM member

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, CPM, Top-Headlines, complaint, Press meet, backward class woman's complaint against CPM member
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?