പാലക്കാട് നഗരസഭ ഭരണം അട്ടിമറിക്കുന്നതിന് യു ഡി എഫ് നീക്കം തുടങ്ങി

പാലക്കാട്: (www.kvartha.com 25.10.2018) സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന്റെ പിന്‍ബലവുമായി ബി ജെ പി ഭരിക്കുന്ന പാലക്കാട് നഗരസഭ ഭരണം അട്ടിമറിക്കുന്നതിന് യു ഡി എഫ് നീക്കം തുടങ്ങി. ഇതിന്റെ മുന്നോടിയായി സംസ്ഥാനത്ത് ബി ജെ പി ഭരണം കൈയ്യാളുന്ന പാലക്കാട് നഗരസഭയുടെ അധ്യക്ഷയ്ക്കും വൈസ് ചെയര്‍മാനുമെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി.

യു ഡി എഫിന്റെ 17 അംഗങ്ങളും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഒരംഗവും ഒപ്പിട്ട നോട്ടീസാണ് നഗരകാര്യവകുപ്പ് കോഴിക്കോട് റീജ്യണല്‍ ജോയിന്റ് ഡയറക്ടര്‍ക്ക് കൗണ്‍സിലര്‍മാരായ രഞ്ജിത്, മോഹന്‍ബാബു എന്നിവര്‍ നോട്ടീസ് നല്‍കിയത്. മുമ്പ് അഞ്ച് സ്ഥിരംസമിതി അധ്യക്ഷര്‍ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരികയും സി പി എമ്മിന്റെ പിന്തുണയോടെ പാസാകുകയും ചെയ്തിരുന്നു.

UDF has taken steps to sabotage Palakkad Municipality, palakkad, News, Congress, BJP, Politics, Municipality, UDF, Notice, Kerala.

തുടര്‍ന്നുനടന്ന തെരഞ്ഞെടുപ്പില്‍ സി പി എമ്മിനും യു ഡി എഫിനും രണ്ടുവീതം സ്ഥിരംസമിതി അധ്യക്ഷന്‍മാരെ ലഭിച്ചു. വോട്ടുനില തുല്യമായതിനെത്തുടര്‍ന്ന് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷക്കെതിരായ അവിശ്വാസം തള്ളിപ്പോയി. അധ്യക്ഷക്കും ഉപാധ്യക്ഷനുമെതിരേ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കാന്‍ വൈകിയത് നോട്ടീസില്‍ ഒപ്പിടാനുള്ള മൂന്നിലൊന്ന് അംഗസംഖ്യമില്ലാത്തതായിരുന്നു.

52 അംഗ കൗണ്‍സിലില്‍ 18 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. 18 അംഗങ്ങളുണ്ടെങ്കിലും യു ഡി എഫിനെ പിന്തുണക്കുന്ന സ്വതന്ത്രാംഗത്തിന് വോട്ടവകാശമില്ല. തെരഞ്ഞെടുപ്പു കേസ് നിലനില്‍ക്കുന്നതിനാലാണിത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: UDF has taken steps to sabotage Palakkad Municipality, palakkad, News, Congress, BJP, Politics, Municipality, UDF, Notice, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?