ഒരേസമയം ഒന്നിലേറെ ട്രെയിനുകള്‍ സ്റ്റേഷനിലെത്തിയതോടെ നടപ്പാലത്തില്‍ തിക്കും തിരക്കും; രണ്ട് പേര്‍ മരിച്ചു

കൊല്‍ക്കത്ത: (www.kvartha.com 24.10.2018) പശ്ചിമ ബംഗാളിലെ സാന്ദ്രഗച്ചി റെയില്‍വെ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും രണ്ട് മരണം. നടപ്പാലത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് രണ്ട് പേര്‍ മരിച്ചത്. 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച്ച വൈകിട്ടായിരുന്നു അപകടം. ഒരേ സമയം ഒന്നിലേറെ വന്നതോടെ യാത്രക്കാര്‍ വണ്ടിയില്‍ കയറാന്‍ നടപ്പാലത്തിലേക്ക് ഇരച്ചുകയറിയതാണ് അപകടത്തിനിടയാക്കിയത്. രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന നടപ്പാലത്തിലായിരുന്നു ദുരന്തം.

മൂന്ന് ട്രെയിനുകള്‍ ഒരേ സമയം സ്റ്റേഷനിലെത്തിയതാണ് തിരക്കിനും അപകടത്തിനും കാരണമായതെന്നു സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ വക്താവ് സഞ്ജയ് ഘോഷ് പറഞ്ഞു. പരുക്കേറ്റവരെ ഹൗറ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥലം സന്ദര്‍ശിച്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷവും പരുക്കേറ്റവര്‍ക്ക് 1 ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. റെയില്‍വെ അധികൃതരുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Kolkata, News, Railway, Train, Dead, West Bengal, 2 killed, several injured in stampede at Santragachi railway station in West Bengal


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?