ഇന്‍ഫോസിസില്‍ ഒരു ലക്ഷം രൂപ മാസശമ്പളം; ചരിത്രം തിരുത്താന്‍ ജോലി ഉപേക്ഷിച്ച് സുദീപ് രാഷ്ട്രീയത്തിലേക്ക്

ഭോപാല്‍: (www.kvartha.com 27.10.2018) ഇന്‍ഫോസിസില്‍ ഒരു ലക്ഷം രൂപ മാസശമ്പളം കിട്ടുന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് ചരിത്രം തിരുത്താന്‍ സുദീപ് രാഷ്ട്രീയത്തിലേക്ക്. മധ്യപ്രദേശില്‍ സ്വതന്ത്രനായാണ് സുദീപ് മത്സരിക്കുന്നത്. സ്ഥാനാര്‍ഥിയായതു തന്നെ ചരിത്രമാക്കിയ സുദീപ് ജയിച്ചാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മറ്റൊരു നാഴികക്കല്ലാകും. അതെന്താണെന്നു വച്ചാല്‍ രാജ്യത്തു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ ബധിര-മൂക സ്ഥാനാര്‍ഥിയാണു സുദീപ് ശുക്ല.

ഭിന്നശേഷിക്കാരോട്, പ്രത്യേകിച്ചും ബധിര-മൂകരോടു സമൂഹവും രാഷ്ട്രീയപാര്‍ട്ടികളും കാണിക്കുന്ന നിസ്സംഗതയ്‌ക്കെതിരെ പ്രവര്‍ത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണു സുദീപ് രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തീരുമാനിച്ചത്. 1998ലെ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയെ വിജയിപ്പിച്ച ചരിത്രമുണ്ട് മധ്യപ്രദേശിന്. അന്നു ശബ്‌നം മൗസി ബാനോയെ തെരഞ്ഞെടുത്തപോലെ തന്റെ കാര്യത്തിലും ചരിത്രം ആവര്‍ത്തിക്കുമെന്നാണു സുദീപിന്റെ പ്രതീക്ഷ.

 Madhya Pradesh assembly polls 2018: India’s first deaf-mute candidate to contest election, Bhoppal, News, Politics, Technology, Election, Madhya pradesh, National

ദ്വിഭാഷിയുടെ സഹായത്തോടെയാണു സുദീപിന്റെ പ്രചാരണം. ജ്ഞാനേന്ദ്ര പുരോഹിതിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന ആനന്ദ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണയുമുണ്ട്. ബധിര- മൂക വിഭാഗത്തില്‍ ലോകത്തിലെ ആദ്യ എംപി ഉഗാണ്ടയിലെ എന്‍ദീസി അലക്‌സ്, ഏഷ്യയിലെ ആദ്യ എംപി നേപ്പാളുകാരന്‍ രാഘവ് ബിര്‍ ജോഷി, ന്യൂസീലന്‍ഡിലെ ആദ്യ ജനപ്രതിനിധി മോജോ സെലസ്‌റ്റെ മാത്യൂസ് തുടങ്ങി വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയക്കാരെയെല്ലാം പ്രചാരണത്തിനായി സുദീപ് ക്ഷണിച്ചിട്ടുണ്ട്.

സത്‌ന മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ സുദീപിന് ബിജെപി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ നിന്നുള്‍പ്പെടെ കനത്ത വെല്ലുവിളിയുണ്ട്. എങ്കിലും മാറ്റം ആഗ്രഹിക്കുന്ന ജനം തന്നെ കൈവിടില്ലെന്നു ഉത്തമ വിശ്വസത്തിലാണ് സുദീപ് . 1000 ഭിന്നശേഷിക്കാര്‍ സുദീപിനായി പ്രചാരണം നടത്തുന്നുണ്ടെന്നു ജ്ഞാനേന്ദ്ര പുരോഹിത് പറഞ്ഞു.

തെരുവുപ്രകടനങ്ങള്‍ ഉള്‍പ്പെടെ വിപുലമായ പ്രചാരണങ്ങളാണ് ഒരുക്കുന്നത്. ജനങ്ങളില്‍നിന്നു സംഭാവന സ്വീകരിക്കുന്നതിനു പുതിയ അക്കൗണ്ട് തുറന്നു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ഭാര്യയും സുദീപിന്റെ അതേ ശാരീരിക പ്രത്യേകതയുള്ളയാളാണ്.

Keywords: Madhya Pradesh assembly polls 2018: India’s first deaf-mute candidate to contest election, Bhoppal, News, Politics, Technology, Election, Madhya pradesh, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?