വീണ്ടും സിക വൈറസ്; പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി
ജയ്പൂര്‍: (www.kvartha.com 09.10.2018) രാജ്യത്ത് വീണ്ടും സിക വൈറസ് പടര്‍ന്ന് പിടിക്കുന്നു. രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ ഏഴ് പേരില്‍ സിക വൈറസ് സ്ഥിരീകരിച്ചു. ഇവര്‍ ജയ്പൂരിലെ എസ്.എം.എസ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ് .
സെപ്റ്റംബര്‍ 24 ന് ഒരു സ്ത്രീക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നാലെ 29 സാമ്പിളുകള്‍ കൂടി പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചു. ഇതിലാണ് ഏഴ് സാമ്പിള്‍ പോസിറ്റീവായി കണ്ടെത്തിയത്. ഇതില്‍ ഒരാള്‍ ബിഹാറില്‍ നിന്നുള്ള വിദ്യാര്‍ഥിയാണ്.
രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പായി ഇയാള്‍ ജന്മനാട്ടിലെത്തിയിരുന്നു. ഇത് കണക്കിലെടുത്താണ് ബിഹാറിലെ 38 ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഈ വിദ്യാര്‍ഥിയുടെ കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലാണ്. രോഗം പടരുന്നതിനാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആരോഗ്യമന്ത്രാലയത്തോട് അടിയന്തരമായി റിപ്പോര്‍ട്ട് തേടി.
ജയ്പൂരില്‍ രോഗം പടരുന്നത് തടയാന്‍ ആരോഗ്യ വകുപ്പ് യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ലോകവ്യാപകമായി 86 രാജ്യങ്ങളിലാണ് സിക വൈറസ് പൊട്ടിപ്പുറപ്പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 29 Test Positive For Zika Virus In Jaipur, Bihar On Alert: 10 Points, Jaipur, News, Rajastan, Patient, Health, Health & Fitness, Family, Prime Minister, Report, National.

Powered by Info News For You

Comments
Post a Comment