പ്രായപൂര്‍ത്തിയാകാത്ത മകളെ സ്വന്തം കാമുകനു വഴങ്ങാന്‍ പ്രേരിപ്പിച്ച അമ്മയും, രക്ഷകനായെത്തി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനു പെണ്‍കുട്ടിയുടെ കാമുകനും അറസ്റ്റില്‍

വെള്ളറട: (www.kvartha.com 16.10.2018) പ്രായപൂര്‍ത്തിയാകാത്ത മകളെ സ്വന്തം കാമുകനു വഴങ്ങാന്‍ പ്രേരിപ്പിച്ച അമ്മയും, രക്ഷകനായെത്തി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനു പെണ്‍കുട്ടിയുടെ കാമുകനും അറസ്റ്റിലായി. ഭര്‍ത്താവ് ഉപേക്ഷിച്ച മുപ്പത്തിയേഴുകാരിയാണ് സ്വന്തം മകളെ കാമുകന് വഴങ്ങാന്‍ പ്രേരിപ്പിച്ചത്. രണ്ടു പെണ്‍മക്കളോടൊപ്പം തമിഴ്‌നാട്ടിലാണു ഇവര്‍ താമസിക്കുന്നത്.

അടുത്തിടെ ഒരു യുവാവുമായി പ്രണയത്തിലായ അമ്മ തന്റെ പതിനേഴുകാരിയായ മൂത്തമകളോട് കാമുകന് മുന്നില്‍ വഴങ്ങണമെന്നും വിവാഹത്തിനു സമ്മതിക്കണമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഒടുവില്‍ സമ്മര്‍ദം ശക്തമായപ്പോള്‍ പെണ്‍കുട്ടി ഉണ്ടന്‍കോട് സ്വദേശിയായ കാമുകന്‍ വേങ്കോട് സ്വദേശി അനൂപി(24)നെ വിളിച്ചുവരുത്തി അയാള്‍ക്കൊപ്പം വീടുവിട്ടു. എന്നാല്‍ അനൂപിന്റെ രക്ഷിതാക്കള്‍ ഇരുവരേയും വീട്ടില്‍ കയറ്റിയില്ല.

2 arrested for illegal activities, Police, Complaint, News, Local-News, Arrested, Threatened, Marriage, Kerala

തുടര്‍ന്നു രാത്രിയില്‍ കാമുകന്‍ പെണ്‍കുട്ടിയെയും കൂട്ടി സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചു. അവിടെവച്ചാണു പെണ്‍കുട്ടി പീഡനത്തിനിരയായത്. പിറ്റേദിവസം മകളെ കാണാനില്ലെന്ന പരാതിയുമായി അമ്മ വെള്ളറട പോലീസിനെ സമീപിച്ചു. ഉടന്‍തന്നെ പെണ്‍കുട്ടിയെയും കാമുകനെയും പോലീസ് കണ്ടെത്തി. ചോദ്യം ചെയ്തപ്പോള്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പരാതിയുമായെത്തിയ അമ്മയെയും പ്രതിയാക്കി പോലീസ് കേസെടുത്തത്. പ്രതികളെയും പെണ്‍കുട്ടിയെയും പോലീസ് കോടതിയില്‍ ഹാജരാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 2 arrested for illegal activities, Police, Complaint, News, Local-News, Arrested, Threatened, Marriage, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?