സ്ത്രീകളുടെ ആര്‍ത്തവ ചക്രത്തില്‍ അണ്ഡവിസര്‍ജനം നടക്കുന്ന ദിവസങ്ങള്‍ കൃത്യമായി നിരീക്ഷിച്ചറിയാന്‍ ആപ് അധിഷ്ഠിത ഫെര്‍ട്ടിലിറ്റി മോണിറ്ററുമായി ഇനിറ്റോ

കൊച്ചി: (www.kvartha.com 24.10.2018) ആപ് അധിഷ്ഠിത ഫെര്‍ട്ടിലിറ്റി മോണിറ്റര്‍ സംവിധാനം വികസിപ്പിച്ച് ബംഗളൂരു ആസ്ഥാനമായ മെഡിക്കല്‍ ഡയഗ്‌നോസ്റ്റിക്ക് സ്ഥാപനം ഇനിറ്റോ. സ്ത്രീകളുടെ ആര്‍ത്തവ ചക്രത്തില്‍ അണ്ഡവിസര്‍ജനം നടക്കുന്ന ദിവസങ്ങളെ കൃത്യമായി നിരീക്ഷിച്ചറിയാന്‍ സഹായിക്കുന്ന വിശ്വസനീയമായ സംവിധാനമാണ് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍ രൂപപ്പെട്ടിരിക്കുന്നത്.

മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ച് വീട്ടിലിരുന്നു തന്നെ പ്രവര്‍ത്തിക്കാവുന്നതിനാല്‍ സ്ത്രീകള്‍ക്കിനി ലാബില്‍ കയറിയിറങ്ങുന്നത് ഒഴിവാക്കാം. ഒരു ആര്‍ത്തവചക്രത്തില്‍ ഗര്‍ഭധാരണത്തിന് സാധ്യതയുള്ള ആറു ദിവസം വരെ കൃത്യതയോടെ കണ്ടെത്താന്‍ മോണിറ്ററിന് കഴിയും. ഇതിനായി ഒരു ഇനിറ്റോ ആപ്പ് മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. ഇതോടൊപ്പം കിട്ടുന്ന ടെസ്റ്റ് സ്ട്രിപ്പ് മൂത്രത്തില്‍ മുക്കി മോണിറ്ററില്‍ ഇന്‍സര്‍ട്ട് ചെയ്തതിനു ശേഷം മൊബൈല്‍ ഫോണുമായി കണക്റ്റ് ചെയ്യണം. റിസള്‍ട്ട് മോണിറ്ററില്‍ തെളിഞ്ഞുവരും.

Trying to get pregnant - Inito Fertility Monitor can help, Kochi, News, Health & Fitness, Health, Technology, Women, Mobile Phone, Kerala.

വിവാഹത്തിന് ശേഷം ഒരു കുഞ്ഞുണ്ടാവാന്‍ ആഗ്രഹിക്കുന്ന ദമ്പതികളെയെല്ലാം ആശങ്കപ്പെടുത്തുന്ന ഒരു കാര്യം ഗര്‍ഭധാരണത്തിന് സാധ്യതയുള്ള ദിവസങ്ങളെപ്പറ്റിയുള്ള അനിശ്ചിതത്വമാണ്. ഓരോ ആര്‍ത്തവചക്രത്തിലും ഏതാനും ദിവസങ്ങള്‍ മാത്രമാണ് അണ്ഡവിസര്‍ജ്ജനം നടക്കുന്നതും ഗര്‍ഭം ധരിക്കാനുള്ള ഉയര്‍ന്ന സാധ്യതയുള്ളതും. 46 ശതമാനം പേരിലും ഏഴില്‍ കൂടുതല്‍ ദിവസത്തെ വ്യത്യാസം സംഭവിച്ചുകാണാറുണ്ട്.

അതിനാല്‍ രണ്ടില്‍ ഒരാളില്‍ തെറ്റുപറ്റാനുള്ള സാധ്യതയുണ്ട് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഗര്‍ഭധാരണത്തില്‍ കാലതാമസം വരാന്‍ ഇതിടയാക്കുന്നു. ഫോളിക്കുലാര്‍ അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങിനായി നിരന്തരം ലാബില്‍ കയറിയിറങ്ങേണ്ടി വരുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇന്ത്യന്‍ സ്ത്രീകളുടെ ഹോര്‍മോണ്‍ നിലക്ക് അനുയോജ്യമല്ലാത്തതിനാല്‍ ഇക്കാര്യത്തിനായി ആശ്രയിച്ചുവരുന്ന ഓവുലേഷന്‍ കിറ്റുകള്‍ പൂര്‍ണമായും വിശ്വസനീയമാണെന്നും പറയാനാവില്ല.

മൂത്ര പരിശോധനയിലൂടെ ഈസ്ട്രജന്‍, ലിയുറ്റിനൈസിങ് ഹോര്‍മോണ്‍ എന്നിവ കണക്കാക്കുന്നത് കൂടാതെ ആര്‍ത്തവചക്രത്തിലുണ്ടാകാന്‍ സാധ്യതയുള്ള വ്യതിയാനങ്ങള്‍ കൃത്യതയോടെ അപഗ്രഥിക്കാനും ഇനിറ്റോയുടെ ഫെര്‍ട്ടിലിറ്റി മോണിറ്ററിന് കഴിയും. അതിനാല്‍ ഓരോ സ്ത്രീയുടെയും ശാരീരികാവസ്ഥകള്‍ക്കനുസരിച്ച് അണ്ഡവിസര്‍ജന ദിനങ്ങളെ കൃത്യതയോടെ പ്രവചിക്കാനാവും.

ഇതുവഴി 89 ശതമാനത്തോളം അധിക ഗര്‍ഭ ധാരണ സാധ്യതക്ക് സ്വാഭാവിക രീതിയില്‍ തന്നെ വഴിയൊരുക്കുന്നു. ഫെര്‍ട്ടിലിറ്റി മോണിറ്റര്‍ ഉപയോഗിച്ച് തുടങ്ങിയ 10 ല്‍ ഒമ്പതു പേര്‍ക്കും ലാബില്‍ പോയുള്ള സ്‌കാനിങ് ഒഴിവാക്കാന്‍ കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ലാബ് നിലവാരത്തിലുള്ള ടെസ്റ്റുകള്‍ വീട്ടില്‍ വച്ച് തന്നെ നടത്താനാവുന്ന ഫ് ളാറ്റ് ലെന്‍സ് സാങ്കേതികത അടിസ്ഥാനമാക്കിയാണ് മോണിറ്ററിന്റെ പ്രവര്‍ത്തനം. സാങ്കേതിക മികവിന് പേറ്റന്റ് അവകാശം നേടിയിട്ടുണ്ട്. ഇനിറ്റോ റീഡര്‍ , ഇനിറ്റോ ആപ്പ്, ടെസ്റ്റ് സ്ട്രിപ്പുകള്‍ എന്നീ മൂന്നു ഘടകങ്ങളാണ് ഉപകരണത്തിലുള്ളത്. പ്രമേഹം, തൈറോയ്ഡ്, വിറ്റാമിന്‍ ഡി ടെസ്റ്റുകള്‍ നടത്താനുള്ള സംവിധാനം കൂടി ഉടന്‍ തന്നെ ഉപകരണത്തില്‍ സജ്ജമാക്കുമെന്ന് ഇനിറ്റോ അധികൃതര്‍ അറിയിച്ചു.

ഇത്തരം ടെസ്റ്റുകള്‍ കൂടി നടത്താന്‍ പുതിയ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യമേ ഉപയോക്താവിനെ സംബന്ധിച്ച് വരുന്നുള്ളൂ. ഓരോ ടെസ്റ്റിനുമുള്ള പ്രത്യേക സ്ട്രിപ്പുകളും വാങ്ങണം. മറ്റു കമ്പനികളുടെ സ്ട്രിപ്പുകള്‍ കൂടി ഇതില്‍ ഉപയോഗിക്കാവുന്ന വിധത്തില്‍ ആപ്പ് അപ്‌ഗ്രേഡ് ചെയ്ത് വരുന്നതായും കമ്പനി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Trying to get pregnant - Inito Fertility Monitor can help, Kochi, News, Health & Fitness, Health, Technology, Women, Mobile Phone, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?