രഞ്ജിത്ത് ജോണ്‍സന്‍ വധം; പ്രതികളെ തമിഴ്‌നാട്ടില്‍ എത്തിച്ച് തെളിവെടുത്തു

കൊല്ലം: (www.kvartha.com 03.10.2018) പേരൂര്‍ സ്വദേശി രഞ്ജിത്ത് ജോണ്‍സനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി തമിഴ്‌നാട്ടില്‍ കുഴിച്ചിട്ട കേസിലെ മുഖ്യപ്രതി പാമ്പ് മനോജ് എന്നു വിളിക്കുന്ന ബെനാന്‍സ്, കാട്ടുണ്ണിയെന്ന രഞ്ജിത്ത്, കുക്കു എന്നു വിളിക്കുന്ന പ്രണവ് എന്നിവരെ കഴിഞ്ഞദിവസം കൊല്ലം കിളികൊല്ലൂര്‍ ക്രൈം എസ്.ഐ. വി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ എത്തിച്ച് തെളിവെടുത്തു.

മരണസമയം രഞ്ജിത്ത് ജോണ്‍സണ്‍ ധരിച്ചിരുന്ന ടീ ഷര്‍ട്ട് പോലീസ് കണ്ടെടുത്തു. മൃതദേഹം ഒളിപ്പിച്ച ക്വാറി അവശിഷ്ടങ്ങള്‍ തള്ളുന്ന സ്ഥലത്തിനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണു രക്തക്കറ പുരണ്ട ടീ ഷര്‍ട്ട് കണ്ടെടുത്തത്.

Abducted Kollam youth murdered, buried in Tamil Nadu quarry,Kollam, News, Kidnap, Police, Dead Body, Kerala.

മറ്റൊരു സ്ഥലത്തെ കുറ്റിക്കാട്ടില്‍ നിന്നും മൃതദേഹം ഒളിപ്പിച്ചു കടത്തിയ കാറിന്റെ ഡിക്കിയിലെ മാറ്റും കണ്ടെടുത്തു. കൂടാതെ മൃതദേഹം കുഴിച്ചുമൂടാന്‍ ഉപയോഗിച്ച മണ്‍വെട്ടിയും കൂന്താലിയും പരവൂരില്‍ നിന്നു പ്രതികള്‍ വാങ്ങിയ കയറും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Abducted Kollam youth murdered, buried in Tamil Nadu quarry,Kollam, News, Kidnap, Police, Dead Body, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?