ശബരിമല വിഷയത്തില്‍ സ്ത്രീകളെയും പരമോന്നത കോടതി ജഡ്ജിമാരെയും അധിക്ഷേപിച്ച നടന്‍ കൊല്ലം തുളസിക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു

കൊല്ലം: (www.kvartha.com 13.10.2018) ശബരിമലയില്‍ പ്രവേശിക്കാനൊരുങ്ങുന്ന സ്ത്രീകളെയും പ്രവേശനം അനുവദിച്ചുകൊണ്ട് വിധി പുറപ്പടുവിച്ച പരമോന്നത കോടതി ജഡ്ജിമാരെയും പൊതുവേദിയില്‍ രൂക്ഷമായി അധിക്ഷേപിച്ച നടന്‍ കൊല്ലം തുളസിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. സുപ്രീംകോടതി ജഡജിമാരെയും സ്ത്രീകളേയും അധിക്ഷേപിച്ചതിനെതിരെ ഡിവൈഎഫ്‌ഐ ചവറ ബ്ലോക്ക് കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചവറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

295എ, 298 ഐപിസി, 354(എ), 119എ പോലീസ് ആക്ട് തുടങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. മതസ്പര്‍ദ്ദ വളര്‍ത്തല്‍, മതവികാരത്തെ വ്രണപ്പെടുത്തുക, സ്തീത്വത്തെ അപമാനിക്കുക, സ്ത്രീകളെ പൊതുസ്ഥലത്തുവെച്ച് അവഹേളിക്കുക, അസഭ്യം പറയുക തുടങിയ കുറ്റങ്ങളാണ് കൊല്ലം തുളസിക്കെതിരെ ചുമത്തിയിരിക്കുന്നത്.

News, Kollam, Kerala, Sabarimala, Police, Case, DYFI, Case registered against Kollam Tulasi


ബിജെപിയുടെ ശബരിമല സംരക്ഷ പഥയാത്ര ഉദ്ഘാടന വേദിയില്‍ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള, ശോഭാസുരേന്ദ്രന്‍ തുടങ്ങിയവരെ സാക്ഷി നിര്‍ത്തിയായിരുന്നു കൊല്ലം തുളസി ജുഡീഷറിയേയും സ്ത്രീകളേയും അധിക്ഷേപിച്ചത്.

ജഡ്ജിമാരെ ശുംഭന്മാര്‍ എന്നു വിളിച്ചാക്ഷേപിച്ചതിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും പരാതിയില്‍ ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. അതേ സമയം ജഡ്ജിമാരെ അപമാനിച്ച സംഭവത്തില്‍ കോടതിയാണ് നടപടി സ്വീകരിക്കേണ്ടതെന്ന് പോലീസ് പറഞ്ഞു. പരാതി സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kollam, Kerala, Sabarimala, Police, Case, DYFI, Case registered against Kollam Tulasi 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?