വീട്ടിലേക്കു വിളിച്ചുവരുത്തി തന്നെ കടന്നുപിടിക്കുകയും ബലമായി ചുംബിക്കുകയും ചെയ്തു; ബോളിവുഡ് സംവിധായകനെതിരെ മീ ടൂവിലൂടെ പീഡന പരാതിയുമായി യുവനടി
മുംബൈ: (www.kvartha.com 15.10.2018) ബോളിവുഡ് സംവിധായകനെതിരെ മീ ടൂവിലൂടെ പീഡന പരാതിയുമായി യുവനടി രംഗത്ത്. ബോളിവുഡ് സംവിധായകന്‍ സുഭാഷ് ഘായ്‌ക്കെതിരെയാണ് നടിയും മോഡലുമായ കെയ്റ്റ് ശര്‍മ പീഡനപരാതിയുമായി രംഗത്തെത്തിയത്. മുംബൈ വെര്‍സോവ സ്‌റ്റേഷനിലാണു കെയ്റ്റ് പരാതി നല്‍കിയത്. വീട്ടിലേക്കു വിളിച്ചുവരുത്തിയ ഘായി തന്നെ കടന്നുപിടിക്കുകയും ബലമായി ചുംബിക്കുകയും ചെയ്‌തെന്നാണു പരാതി.
'കഴിഞ്ഞ ഓഗസ്റ്റ് ആറിനാണു സംഭവം. ക്ഷണിച്ചതനുസരിച്ചു ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. അവിടെ അഞ്ചാറുപേരുണ്ടായിരുന്നു. അവരുടെ മുന്നില്‍വച്ച് ദേഹം തടവിത്തരാന്‍ ഘായ് തന്നോട് ആവശ്യപ്പെട്ടു. ഇതുകേട്ടപ്പോള്‍ ഞാന്‍ ഞെട്ടി. എന്നാല്‍ അദ്ദേഹത്തിന്റെ പ്രായം മാനിച്ചു ചെയ്തുകൊടുത്തു. രണ്ടുമൂന്നു മിനിറ്റു തടവിയശേഷം കൈ കഴുകാന്‍ വാഷ് റൂമിലേക്കു പോയി. പിന്തുടര്‍ന്ന അദ്ദേഹം എന്നോടു സംസാരിക്കാനുണ്ടെന്നു പറഞ്ഞു മുറിയിലേക്കു ക്ഷണിച്ചു. മുറിയില്‍വച്ചു ബലമായി കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു' എന്നാണ് കെയ്റ്റ് ശര്‍മ പറയുന്നത്.
തനിക്കു പോകണമെന്നു പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തി. രാത്രിയില്‍ തന്നോടൊപ്പം തങ്ങിയില്ലെങ്കില്‍ വിട്ടയയ്ക്കില്ലെന്നു ഘായ് പറഞ്ഞതായും കെയ്റ്റ് പരാതിയില്‍ പറയുന്നു. അതേസമയം പരാതിക്കു പിന്നാലെ വിശദീകരണവുമായി ഘായ് രംഗത്തെത്തി. 'മീ ടൂ മുന്നേറ്റത്തെയും സ്ത്രീശാക്തീകരണത്തെയും നന്നായി പിന്തുണയ്ക്കുന്ന വ്യക്തിയാണു ഞാന്‍. അവസരം മുതലെടുത്തു ചിലര്‍ താല്‍ക്കാലിക പ്രശസ്തിക്കായി ഈ മുന്നേറ്റത്തില്‍ വെള്ളംചേര്‍ക്കുകയാണ്. എന്റെ പേര് ചീത്തയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും' എന്ന് സുഭാഷ് ഘായ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: "Said Won't Launch Me": Actor's Harassment Complaint Against Subhash Ghai, Mumbai, Molestation, Complaint, Bollywood, Actress, Director, Allegation, Cinema, National.
Keywords: "Said Won't Launch Me": Actor's Harassment Complaint Against Subhash Ghai, Mumbai, Molestation, Complaint, Bollywood, Actress, Director, Allegation, Cinema, National.
Powered by Info News For You

Comments
Post a Comment