നാഗാലാന്‍ഡില്‍ നിന്നെത്തിച്ച അഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കൊച്ചി:(www.kvartha.com 17/10/2018) നാഗാലാന്‍ഡില്‍ നിന്നെത്തിച്ച അഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മണിപ്പൂര്‍ സേനാപതി സ്വദേശി ജാങ്‌ഘോംഗം കിപ്‌ജെറി (ജെറി- 24)യെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. എറണാകുളത്തെ സ്‌കൂളുകള്‍, മാളുകള്‍, കോളജുകള്‍ എന്നിവിടങ്ങളില്‍ വില്‍പന നടത്താനാണ് കഞ്ചാവ് എത്തിച്ചതെന്ന് ചോദ്യം ചെയ്യലില്‍ ജെറി സമ്മതിച്ചതായി എക്‌സൈസ് വ്യക്തമാക്കി.

ബാഗുകളിലാക്കിയാണ് കഞ്ചാവ് എത്തിച്ചത്. ആഭ്യന്തര വിപണിയില്‍ അഞ്ച് ലക്ഷം രൂപ വിലവരുന്ന കഞ്ചാവാണ് പിടിയിലായത്. ഇടപ്പള്ളിയിലെ മാളിന് സമീപത്തു നിന്നാണ് ഇയാളെ പിടികൂടിതയത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ പരിശോധനകളില്ലാത്തതാണ് അവിടെനിന്നും കേരളത്തിലേക്ക് കഞ്ചാവ് എത്താനിടയാക്കുന്നതെന്ന് അസി. എക്‌സൈസ് കമ്മീഷണര്‍ ടി എ അശോക് കുമാര്‍ പറഞ്ഞു. പിടിക്കപ്പെട്ടാലും കൈക്കൂലി നല്‍കി പ്രതികള്‍ രക്ഷപ്പെടുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.

News, Kochi, Kerala, Youth, Arrest, Manippur native arrested with cannabis

എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി സുരേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ വി എ ജബ്ബാര്‍, ജയ് മാത്യൂസ്, സിഇഒമാരായ രഞ്ജു എല്‍ദോ തോമസ്, എന്‍ പി ബിജു, എന്‍ ഡി ടോമി, എന്‍ ജി അജിത്കുമാര്‍, സി ജി ഷാബു, ജിജിമോള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Youth, Arrest, Manippur native arrested with cannabis 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?