വയോജന ദിനത്തില്‍ മുഖ്യമന്ത്രിയോടൊപ്പം
തിരുവനന്തപുരം: (www.kvartha.com 01.10.2018) ലോകവൃദ്ധദിനത്തില്‍ തൃശ്ശൂരില്‍ നിന്നെത്തിയ വയോജനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായുളള കൂടിക്കാഴ്ച പുത്തന്‍ അനുഭവമായി. പറപ്പൂരിലെ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുളള നൂറോളം വൃദ്ധരടങ്ങിയ വിനോദയാത്രാ സംഘമാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്.
സര്‍ക്കാര്‍ വൃദ്ധമന്ദിരമുള്‍പ്പെടെ തൃശ്ശൂര്‍ ജില്ലയിലെ വിവിധ അനാഥാലയങ്ങളില്‍ നിന്നെത്തിയവരാണ് വിമാനമാര്‍ഗം തിരുവനന്തപുരത്ത് എത്തിയത്. ഓഫീസിലെത്തിയ ഇവരെ കോണ്‍ഫറന്‍സ് ഹാളില്‍ സ്വീകരിച്ചിരുത്തിയ മുഖ്യമന്ത്രി സംസ്ഥാന സര്‍ക്കാരിന് വയോജനങ്ങളോടുള്ള കരുതല്‍ എടുത്തു പറഞ്ഞു.
'ആയൂര്‍ദൈര്‍ഘ്യം കൂടുതലുളള കേരളത്തില്‍ വയോജനങ്ങള്‍ നേരിടുന്ന ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്. അണുകുടുംബ സമ്പ്രദായത്തില്‍ ഈ പ്രശ്‌നങ്ങള്‍ സങ്കീര്‍ണവുമാണ്. അവ സര്‍ക്കാര്‍ ഗൗരവമായിത്തന്നെ കാണുന്നുണ്ട്. വൃദ്ധജനങ്ങള്‍ക്ക് ഒത്തുകൂടാനുളള കേന്ദ്രങ്ങള്‍, പകല്‍ വീട്, പരിചരണ സംവിധാനം എന്നിവ ഏര്‍പ്പെടുത്തുന്നതോടൊപ്പം കൃത്യമായ ചികിത്സയും വൈദ്യപരിശോധനയും സംസ്ഥാനവ്യാപകമായി ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. സന്നദ്ധപ്രവര്‍ത്തകരുടെ കൂടി സഹകരണത്തോടെ ഇവ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയും. വലിയ ജീവിതാനുഭവങ്ങളുളള നിങ്ങളെ നേരില്‍ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്', മുഖ്യമന്ത്രി പറഞ്ഞു. നൂറു വയസ്സു തികഞ്ഞ മുതിര്‍ന്ന സംഘാംഗമായ അടിമയെ ഷാള്‍ അണിയിച്ച് മുഖ്യമന്ത്രി ആദരിച്ചു.
ഒക്ടോബര്‍ ഒന്നിന് രാവിലെ തൃശ്ശൂരില്‍ നിന്ന് പുറപ്പെട്ട യാത്രാസംഘം കാഴ്ച ബംഗ്ലാവ്, മ്യൂസിയം, സെക്രട്ടറിയേറ്റ്, നിയമസഭാമന്ദിരം, പത്മനാഭസ്വാമി ക്ഷേത്രം, ശംഖുമുഖം എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് തിങ്കളാഴ്ച തന്നെ ട്രെയിനില്‍ മടങ്ങി.
പതിനഞ്ച് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വൃദ്ധര്‍ക്ക് പകല്‍ സമയത്ത് ഒത്തുകൂടാന്‍ പകല്‍ വീടും താമസം നല്‍കി സംരംക്ഷിക്കുന്നതിനായി കാരുണ്യ ഭവനും പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്ന് ഭാരവാഹികളായ പ്രസിഡന്റ് സി ടി ചേറു, സെക്രട്ടറി പി ഒ സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് സി വി മുകുന്ദന്‍, ട്രഷറര്‍ എ കെ മുകുന്ദന്‍ എന്നിവര്‍ പറഞ്ഞു. പി കെ ബിജു എംപി, മുന്‍ എംഎല്‍എ എന്‍ ആര്‍ ബാലന്‍ എന്നിവരോടൊപ്പമാണ് സംഘം മുഖ്യമന്ത്രിയെ കാണാനെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thrissur, Chief Minister Pinarayi Vijayan, CM with seniors

Powered by Info News For You

Comments
Post a Comment