ശബരിമല വിഷയം; സത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണമെന്ന് രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: ശബരിമല സത്രീപ്രവേശനത്തെ അനുകൂലിച്ച് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ശബരിമല വിഷയത്തില്‍ തന്റെ നിലപാട് പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമാണെന്നും സത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇത് വൈകാരിക വിഷയമാണെന്നാണ് കെപിസിസിയുടെ നിലപാടെന്നും താനും പാര്‍ട്ടിയും തമ്മില്‍ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

അതേസമയം, ശബരിമല സത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ സംസ്ഥാനത്താകെ ഇതുവരെ അറസ്റ്റിലായത് 3557 പേരാണ്. കഴിഞ്ഞ ദിവസം മാത്രം 52 പേരെ അറസ്റ്റ് ചെയ്തിരുന്നു. 531 കേസുകളിലായാണ് ഇത്രയും അറസ്റ്റ് നടന്നത്. 12 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷങ്ങളില്‍ അക്രമം നടത്തിയ 210 പേരുടെ ഫോട്ടോ കൂടി പൊലീസ് പുറത്തുവിട്ടിരുന്നു. പത്തനംതിട്ട സ്പെഷ്യല്‍ ബ്രാഞ്ച് ശേഖരിച്ച ഫോട്ടോകള്‍ വിവിധ ജില്ലകളിലെ പൊലീസ് ആസ്ഥാനങ്ങളിലേയ്ക്ക് അയച്ചു നല്‍കി. പേരോ മേല്‍വിലാസമോ അറിയാത്തതിനാല്‍ ഇവരെ കണ്ടുകിട്ടിയാല്‍ ഉടനടി അറിയിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തെയും 210 പേരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തു വിട്ടിരുന്നു. ഇതുവരെ 420 പേരുടെ ഫോട്ടോയാണ് പുറത്തു വിട്ടിട്ടുള്ളത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?