ഭര്‍തൃമതിയെ പീഡിപ്പിച്ചശേഷം നഗ്നചിത്രമെടുത്ത് ഭീഷണിപ്പെടുത്തിയ കേസില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
മണ്ണാര്‍കാട്: (www.kvartha.com 02.10.2018) ഭര്‍തൃമതിയെ പീഡിപ്പിച്ചശേഷം നഗ്നചിത്രമെടുത്ത് ഭീഷണിപ്പെടുത്തിയ കേസില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. മണ്ണാര്‍ക്കാട് കൊടക്കാട് ബ്രാഞ്ച് സെക്രട്ടറി വിജേഷിനെ(28) യാണ് നാട്ടുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ആറുമാസം മുമ്പാണ് ഭര്‍തൃമതിയായ 37കാരിയെ വിജേഷ് പീഡിപ്പിച്ചത്. പിന്നീട് നഗ്നചിത്രമെടുത്തശേഷം ഇതുകാട്ടി ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി പീഡിപ്പിച്ചുവരികയായിരുന്നു. ഭീഷണി സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. നാട്ടുകാല്‍ എസ് ഐ ജയപ്രസാദാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ചൊവ്വാഴ്ച വൈകിട്ടോടെ മജിസ്‌ട്രേറ്റിനുമുമ്പാകെ ഹാജരാക്കുമെന്ന് എസ് ഐ ജയപ്രസാദ് കെവാര്‍ത്തയോട് പറഞ്ഞു.
പീഡനത്തിനിരയായ യുവതിയെ തിങ്കളാഴ്ച വൈകുന്നേരത്തോടെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തക തന്നെയാണ് പീഡനത്തിനിരയായ യുവതി. അറസ്റ്റിലായതോടെ വിജേഷിനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കുമെന്നാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്.
നേരത്തെ പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശി ഡി വൈ എഫ് ഐ വനിതാ നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം പാര്‍ട്ടിക്ക് തലവേദനയായതിന് പിന്നാലെയാണ് മണ്ണാര്‍ക്കാട്ട് ബ്രാഞ്ച് സെക്രട്ടറിയും പീഡനക്കേസില്‍ അറസ്റ്റിലായിരിക്കുന്നത്. പി കെ ശശിക്കെതിരെ പാര്‍ട്ടി അന്വേഷണക്കമ്മിഷന്‍ അന്വേഷണം നടത്തി വരികയാണ് . എന്നാല്‍ ഇതുവരെ പാര്‍ട്ടിതലത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
പാലക്കാട്ടെ പീഡനത്തിനുപുറമെ തലസ്ഥാനത്ത് എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ ലാല്‍ പീഡിപ്പിച്ചതായി പാര്‍ട്ടി പ്രവര്‍ത്തക പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ജീവന്‍ ലാലിനെ സി.പി.എം പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
< !- START disable copy paste -->ആറുമാസം മുമ്പാണ് ഭര്‍തൃമതിയായ 37കാരിയെ വിജേഷ് പീഡിപ്പിച്ചത്. പിന്നീട് നഗ്നചിത്രമെടുത്തശേഷം ഇതുകാട്ടി ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി പീഡിപ്പിച്ചുവരികയായിരുന്നു. ഭീഷണി സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. നാട്ടുകാല്‍ എസ് ഐ ജയപ്രസാദാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ചൊവ്വാഴ്ച വൈകിട്ടോടെ മജിസ്‌ട്രേറ്റിനുമുമ്പാകെ ഹാജരാക്കുമെന്ന് എസ് ഐ ജയപ്രസാദ് കെവാര്‍ത്തയോട് പറഞ്ഞു.
പാലക്കാട്ടെ പീഡനത്തിനുപുറമെ തലസ്ഥാനത്ത് എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ ലാല്‍ പീഡിപ്പിച്ചതായി പാര്‍ട്ടി പ്രവര്‍ത്തക പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ജീവന്‍ ലാലിനെ സി.പി.എം പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CPM branch secretary who tried to molest housewife booked,palakkad, Molestation, News, Politics, Police, Arrested, Crime, Criminal Case, Kerala.
Keywords: CPM branch secretary who tried to molest housewife booked,palakkad, Molestation, News, Politics, Police, Arrested, Crime, Criminal Case, Kerala.
Powered by Info News For You

Comments
Post a Comment