ശബരിമല അക്രമം: അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെയും സംഘത്തെയും റിമാന്‍ഡ് ചെയ്തു

റാന്നി:(www.kvartha.com 18/10/2018) ശബരിമല പ്രതിഷേധം അതിരുവിട്ടതിനെ തുടര്‍ന്ന് അറസ്റ്റിലായ അയ്യപ്പധര്‍മ സേന നേതാവ് രാഹുല്‍ ഈശ്വറിനെയും സംഘത്തെയും റിമാന്‍ഡ് ചെയ്തു. ബുധനാഴ്ചയാണ് ഇവരെ പമ്പ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയത് ഉള്‍പ്പടെയുള്ള വകുപ്പുകളുള്‍പ്പെടുത്തിയാണ് കേസെടുത്തിട്ടുള്ളത്.

സംഭവത്തില്‍ രാഹുല്‍ ഈശ്വറിനും ഒപ്പമുള്ള ഇരുപതോളം പേര്‍ക്കുമെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. രാവിലെ റാന്നി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബുധനാഴ്ച രാവിലെ അവലോകന യോഗത്തിനെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ വനിതകളെ വരെ പ്രതിഷേധക്കാര്‍ തടഞ്ഞുനിര്‍ത്തി പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ചിരുന്നു. ഇക്കാര്യത്തില്‍ പോലീസിനെതിരേ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് രാഹുല്‍ ഈശ്വറിനെയും സംഘത്തെയും അറസ്റ്റ് ചെയ്തത്.

News, Kerala, Rahul Easwar, Trending, Police, Remanded, Sabarimala: Rahul Eashwar and team remanded

സമാന സംഭവത്തില്‍ അറസ്റ്റിലായ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രജീഷ് ഗോപിനാഥിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Rahul Easwar, Trending, Police, Remanded, Sabarimala: Rahul Eashwar and team remanded 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?